Site icon

സംഗീതബോധം മാത്രം പോരാ അല്പം സാമാന്യ ബോധം കൂടെ വേണം- ആസിഫിന് പിന്തുണയുമായി ‘അമ്മ !!!

featured 2 min

Sreekanth Murali on Asif Ali: എം ടി ആന്തോളജിയുടെ ട്രൈയിലർ ലോഞ്ചിൽ വച്ച് പ്രശസ്ത സംഗീതസംവിധായകൻ രമേശ് നാരായണനിൽ നിന്നും ആക്ടർ ആസിഫ് അലി നേരിടേണ്ടിവന്ന അവഹേളനം സ്നേഹത്തിലും സഹോദര്യത്തിലും വിശ്വസിക്കുന്ന മലയാളികളെ സംബന്ധിച്ച് പ്രയാസം സൃഷ്ട്ടിക്കുന്ന ഒന്നാണ്. ചടങ്ങിൽ വെച്ച് അദ്ദേഹത്തിന് പുരസ്‌കാരം നൽകാൻ അസിഫലിയെ വിളിച്ചു.

ആസിഫ് പുരസ്‌കാരം നീട്ടിയപ്പോൾ ഒട്ടും താല്പര്യമില്ലാതെ അദ്ദേഹത്തിന്റെ മുഖത്ത് പോലും നോക്കാതെ പുരസ്‌കാരം വാങ്ങി ഉടനെ സംവിധായകൻ ജയരാജനെ വിളിച്ചുവരുത്തി തന്റെ കയ്യിലുള്ള പുരസ്‌കാരം ജയരാജനെ ഏല്പിച്ച ശേഷം ജയരാജനിൽ നിന്നും വീണ്ടും പുരസ്‌കാരം സ്വീകരിച്ച് സന്തോഷത്തോടെ ഫോട്ടോ എടുത്തു. എന്നാൽ തനിക് നേരെ കാട്ടിയ ഈ അവഹേളനത്തിന് ഒട്ടും പരിഭവം പ്രകടിപ്പിക്കാതെ നിറഞ്ഞ ചിരിയുമായി വേദിയിൽ നിന്നും പിന്തിരിഞ്ഞ അസിഫലിയുടെ ദൃശ്യം കണ്ടുനിൽക്കുന്നവർക്ക് അല്പം വേദനാജനകമായ കാഴ്ചയാണ് ഉണ്ടാക്കിയത്.

ആസിഫ് അലിയ്ക്ക് പിന്തുണ അർപ്പിച്ചു കൊണ്ട് അമ്മ അസോസിയേഷൻ അടക്കം ഒട്ടനവധി താരങ്ങളാണ് പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്. “ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം” എന്ന് സോഷ്യൽ മീഡിയ പോസ്റ്റുമായി അമ്മ സെക്രട്ടറി സിദ്ദിഖ്,നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം കാണിച്ച സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ്റെ പ്രവൃത്തിയോടുള്ള പ്രതികരണവുമായി നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി,സംഭവത്തിന് പിന്നാലെ “ആസിഫ് അലിയുടെ സ്വതസിദ്ധമായ ചിരിയിൽ ഉരുകി ഇല്ലാതായത് രമേശ് നാരായണനോട് തനിക്കുണ്ടായിരുന്ന ബഹുമാനമാണെന്ന് “ശ്രീകാന്ത് മുരളി പറഞ്ഞു.

Sreekanth Murali on Asif Ali

ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം അറിയിച്ചത്. ഒരു കലാകാരൻ മറ്റൊരു കലാകാരനാൽ അവഹേളിക്കപെടുമ്പോൾ ജീർണിക്കുന്നത് നമ്മുടെ നാടിന്റെ സംസ്കാരം കൂടിയാണ്.

Read also: വി കെ പ്രകാശിന്റെ സംവിധാനത്തിൽ ‘പാലും പഴവും’ ;മീരാജാസ്മിൻ നായികയാവുന്ന ഫാമിലി -കോമഡി ചിത്രം ഓഗസ്റ്റ് 23ന് തിയറ്ററുകളിൽ !!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version