Site icon

ജീവിതത്തിൽ നേരിടേണ്ടി വന്ന ചതിയെ പറ്റി തുറന്നു പറഞ്ഞ് നടി ശ്രീവിദ്യ മുല്ലചേരി

Sreevidhya mullachery

sreevidya speaks about her experience: ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശ്രീവിദ്യ മുല്ലചേരി.മുൻ മുഖ്യമന്ത്രി വി എസ് അച്യുത മുൻാനന്ദനൊപ്പംകാമ്പസ് ഡയറി എന്നസിനിമയിലൂടെയാണ് മലയാളസിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് മമ്മൂട്ടിയ്ക്കും അനുസിത്താരയ്ക്കുമൊപ്പം ഒരു കുട്ടനാടൻ ബ്ലോഗ്, ബിബിൻ ജോർജ്ജ് , പ്രയാഗ എന്നിവരോടൊപ്പം ഒരു പഴയ ബോംബ് കഥ എന്ന ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഫ്ലവർസ് ഒരുക്കുന്ന സ്റ്റാർ മാജിക്‌ ഷോയിലൂടെയാണ് താരം ആരാധകശ്രദ്ധ നേടിയത്.

കഴിഞ്ഞ ദിവസം നടന്ന ശ്രീവിദ്യയുടെയും സംവിധായകൻ രാഹുൽ രാമചന്ദ്രന്റെയും വിവാഹവാർത്തയും സോഷ്യൽമീഡിയയിൽ സ്ഥാനം പിടിച്ചിരുന്നു.ഇപ്പോഴിത ജീവിതത്തിൽ താൻ നേരിട്ട പ്രയാസകാലത്തിന്റെ ഓർമകൾ പങ്കുവച്ചിരിക്കുകയാണ് താരം,തനിക്കു നേരിടേണ്ടി വന്ന ചതിയെ കുറിച്ച് താരം പറഞ്ഞതിങ്ങനെ,”എന്റെ അമ്മമ്മ ഹോസ്പിറ്റലിൽ ആയിരുന്നു ആ സമയത്ത്. ഒരു രണ്ടുമാസം മുൻപേ തമിഴ് പടത്തിന്റെ കഥ പറയാം എന്ന് പറഞ്ഞ് അവിടുത്തെ ഒരു ഫേമസ് സംവിധായകൻ അസിസ്റ്റന്റ് ആണ് എന്ന് പറഞ്ഞ് എന്നെ ഒരു പുള്ളിക്കാരൻ വിളിച്ചു. ആദ്യം എനിക്ക് മെയിലാണ് അയച്ചത്. ഫുൾ ഇംഗ്ലീഷിൽ എനിക്ക് അതിന്റെ സ്ക്രിപ്റ്റ് അയച്ചു. അതും നല്ല സ്ക്രിപ്റ്റ്. അങ്ങനെ പുള്ളി എന്നെ ഇടയ്ക്ക് വിളിക്കും, ഓരോ കാര്യങ്ങളൊക്കെ സംസാരിക്കും.

അങ്ങനെ നമുക്ക് അടുത്ത മാസം കാണാം എന്ന് പറഞ്ഞു. അപ്പോൾ ഞാനില്ലായിരുന്നു. ഞാൻ ഉള്ളപ്പോൾ പുള്ളിയില്ല. പുള്ളി ചെന്നൈയിൽ നിന്നാണ് വരുന്നത് എന്നൊക്കെ പറഞ്ഞു.ഒരു ദിവസം എനിക്ക് ആറാമത്തെ എന്തോ കോൾ വന്നു. ആ സമയത്ത് ഞാൻ കാസർഗോഡ് ഹോസ്‌പിറ്റലിൽ നിൽക്കുകയാണ്. വൈകുന്നേരം 6 മണിക്ക് പുള്ളി എന്നെ വിളിച്ചു. പുള്ളി എന്നോട് സംസാരിക്കുന്നതിൻ്റെ കൂട്ടത്തിൽ ഒരു വാക്ക് എന്തോ സ്ലിപ്പായി. എന്ന് പറഞ്ഞാൽ, പുള്ളി എന്നെ പ്രൊപ്പോസ് ചെയ്‌തു. എനിക്കിങ്ങനെ താൽപ്പര്യമുണ്ട് ശ്രീവിദ്യ എന്ന്. അപ്പോൾ തമിഴും മലയാളവും മിക്സ് ചെയ്തിട്ടാണ് പുള്ളി സംസാരിക്കുന്നത്. ചെന്നൈയിൽ ആണല്ലോ. അപ്പോൾ ഞാൻ അതൊന്നുമല്ല ശ്രദ്ധിച്ചത്, പുള്ളി സംസാരിക്കുന്നതിന്റെ ഇടയ്ക്ക്, നമ്മുടെ നാട്ടിലൊക്കെ നമുക്കറിയാം ചില വാക്കുകൾ നമ്മുടെ നാട്ടിലെ ഉള്ളു അപ്പോൾ ഇങ്ങനെ സ്ലിപ്പ് ആയത് കേട്ടപ്പോൾ ഞാൻ അങ്ങ് പുള്ളിയോട് ചോദിച്ചു, നിങ്ങൾ കാസർഗോഡ് അല്ലേ എന്ന്.

അപ്പോൾ പുള്ളി പറഞ്ഞു, ഞാൻ കാസർഗോടാണ് നീ എന്ത് ചെയ്യും എന്ന്. അങ്ങനെ പുള്ളിയുടെ സ്വഭാവം മൊത്തം മാറി. എനിക്കത് വല്ലാണ്ട് വിഷമമായി. കാരണം ഒരു മൂന്നുമാസമായി ഇയാൾ ഇങ്ങനെ വിളിക്കുന്നുണ്ട്. അപ്പോൾ ആർക്കും എന്നെ പറ്റിക്കാം എന്നൊരു ഇത്. അങ്ങനെ ആ സമയത്ത് എൻ്റെ ഏട്ടൻ കൂടെ ഉണ്ടായിരുന്നു. ഞാനും ഏട്ടനും കൂടെ കാസർഗോഡ് വനിത പോലീസ് സ്റ്റേഷനിൽ പോയി. ഞാൻ അവരോട് കാര്യങ്ങളൊക്കെ പറഞ്ഞു. എനിക്ക് വല്ലാതെ വിഷമമായിരുന്നു.
പിറ്റേദിവസം അയാളെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി. ഞാൻ അങ്ങോട്ട് ചെന്നപ്പോഴേക്കും ആണ് അറിയുന്നത് അയാൾ പറഞ്ഞത് മൊത്തം കള്ളമായിരുന്നു എന്ന്.

sreevidya speaks about her experience

പക്കാ എന്റെ ഭാഷയിൽ എൻ്റെ നാട്ടുകാര് സംസാരിക്കുന്നതുപോലെ സംസാരിക്കുന്നു. എൻ്റെ വീട്ടിൽ നിന്ന് 10 കിലോമീറ്റർ മാത്രം അപ്പുറത്തുള്ള ഒരു ചേട്ടനാണ് പുള്ളി. എന്നെ കണ്ടതും ഓടിവന്ന് എൻറെ കാലിൽ പിടിച്ച് സോറി പറഞ്ഞു. ഞാൻ ഒന്നും ചെയ്യില്ല. അങ്ങനെയാണ്, ഇങ്ങനെയാ,എന്നൊക്കെ പറഞ്ഞു. എനിക്ക് അത് വല്ലാണ്ട് ഹേർട്ട് ചെയ്‌തു. കാരണം ആർക്കും എന്നെ പറ്റിക്കാം എന്നത്. കാരണം മൂന്നുമാസത്തോളം ആയി. എനിക്കത് ഭയങ്കരമായിട്ട് വിഷമമായി പക്ഷേ ഞാൻ പിന്നെ ഒറ്റയ്ക്ക് പോകില്ല എനിക്ക് ഇപ്പോഴും പേടിയാണ് അവിടെ. അതെനിക്ക് ഇപ്പോഴും വലിയ വിഷമമാണ്. മൂന്നുമാസത്തോളം എന്നെ പറ്റിച്ചു.എന്നും ശ്രീവിദ്യ തുറന്നു പറഞ്ഞു.

Read also: സന്തോഷവാർത്ത പങ്കുവെച്ച് ദിയ കൃഷ്ണ! ആശംസയുമായി ആരാധകർ

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version