Site icon

സൈനസൈറ്റിസിനും ജലദോഷത്തിനും ആവി പിടിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളു!!!

thumb1

steam for sinus relief and cold: കാലാവസ്ഥ മാറുമ്പോൾ, പ്രത്യേകിച്ച് മഴക്കാലത്ത് പലരോഗങ്ങളും സാധാരണമാണ്. മഴ കനക്കുമ്പോൾ പ്രായഭേദമന്യേ ശരീരത്തിന് പുതിയ കാലാവസ്ഥയുമായി പൊരുത്തപ്പടാൻ സമയമെടുക്കും. കാലാവസ്ഥയിലെ ഏതൊരു മാറ്റവും ആദ്യം ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. നവംബർ- ജനുവരി മാസങ്ങളിലും മഴക്കാലത്തുമാണ് സൈനസൈറ്റിസ്, ജലദോഷം, ഇൻഫെക്റ്റീവ് ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ ശ്വാസകോശസംബന്ധമായ അണുബാധകൾ കൂടുതലായി കാണപ്പെടുന്നത്.

പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുകയും ചെയ്‌താൽ തന്നെ ഒരുപരിധിവരെ ശ്വാസകോശത്തെ സംരക്ഷിക്കാൻ സാധിക്കും. എന്നാൽ പലപ്പോഴും പനിയോ,ജലദോഷമോ മൂലം ബുദ്ധിമുട്ടുമ്പോള്‍ നമ്മില്‍ പലരും ആവി പിടിക്കാറുണ്ട്. ഇത് താത്ക്കാലികമായ ആശ്വാസത്തിനും രോഗത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിനും ഉത്തമമാണ്. ആവി പിടിക്കുന്ന മെഷീന്‍ ഉപയോഗിച്ചോ, അല്ലെങ്കില്‍ വെള്ളം ചൂടാക്കിയോ ഒക്കെയാണ് നമ്മള്‍ പലപ്പോഴും ആവിപിടിക്കാറ്. നനവുള്ളതും ചൂടുള്ളതുമായ നീരാവി ശ്വസിക്കുന്നത്തിലൂടെ നാസദ്വാരം തുറക്കാന്‍ സഹായിക്കും എന്നതാണ്. മാത്രമല്ല വീര്‍ത്ത രക്തക്കുഴലുകലുകളുടെ അസ്വസ്ഥത അകറ്റുവാനും ആവി പിടിക്കുന്നത് ഏറെ നല്ലതാണ്. കൂടാതെ ആവി പിടിക്കുമ്പോള്‍ നമ്മുടെ ഉള്ളിലേക്കെത്തുന്ന നീരാവി കഫത്തെ നേര്‍ത്തതാകാനും സഹായിക്കും. കൂടുതല്‍ എളുപ്പത്തില്‍ തൊണ്ടയില്‍ നിന്നും മറ്റും നീക്കാന്‍ അനുവദിക്കുന്നു. കുറച്ച് സമയത്തേക്ക് എങ്കിലും ചെറിയൊരു ആശ്വാസം നല്‍കാന്‍ ഈ ആവി പിടിക്കുന്ന ശീലം നല്ലതാണ്..

എന്നാൽ നമ്മുടെ ഈ ഒറ്റ മൂലി കൊണ്ട് ദോഷവും ഉണ്ടെന്ന് എത്ര പേർക്ക് അറിയാം.. പലപ്പോഴും ആവി പിടിക്കുമ്പോൾ നമ്മളില്‍ പലരും ശ്രദ്ധക്കുറവ് മൂലം പല തെറ്റുകളും വരുത്താറുണ്ട്. ഇത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും.15 മിനിറ്റില്‍ കൂടുതല്‍ ഒരിക്കലും ആവിപിടിക്കരുത്. കൂടുതൽ നേരം ആവി പിടിക്കുന്നത് മൂക്കിനുള്ളിലെ രോകൂമങ്ങളെ നശിപ്പിക്കാന്‍ കാരണമാകും. പൊടിയും ബാക്ടീരിയുമൊക്കെ ശ്വാസകോശത്തിലേക്ക് പോകാതിരിക്കാന്‍ സഹായിക്കുന്നതാണ് ഈ രോമകൂമങ്ങള്‍. ദീര്‍ഘനേരം ആവി പിടിക്കുന്നത് ഈ രോമകൂമങ്ങളെ നശിപ്പിക്കുകയും ശ്വാസ കോശത്തിലേക്ക് പൊടിയും മറ്റും കയറി പോകാനും കാരണമാകും.

കൂടാതെ രണ്ടാമതായി കുട്ടികള്‍ ആവി പിടിക്കുന്ന സമയത്ത് അവരുടെ കൂടെയുണ്ടാവണം. കാരണം മെഷീനില്‍ നിന്നല്ലാതെ ആവി പിടിക്കുന്ന സമയത്ത് കുട്ടികള്‍ക്ക് പൊള്ളലുകള്‍ ഏല്‍ക്കാനുള്ള സാധ്യതയുണ്ട്. ചൂട് വെള്ളം വീണ് പൊള്ളുന്നതിനെക്കാള്‍ കൂടുതല്‍ ആഴത്തില്‍ പൊള്ളുന്നത് ഒരു പക്ഷെ ആവി തട്ടുമ്പോഴായിരിക്കാം. ആവി പിടിക്കുമ്പോള്‍ മരുന്നുകള്‍ ഉപയോഗിക്കുന്ന ശീലം ഭൂരിഭാഗം ആളുകള്‍ക്കുമുണ്ട്. ഇത് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ്. ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് പല തരത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു. സൈനസ് പ്രശ്‌നം കാരണം കഫമുണ്ടെങ്കില്‍ അത് മാറ്റാന്‍ വെറും വെള്ളത്തില്‍ ആവി പിടിക്കുന്നതാണ് നല്ലത്.

steam for sinus relief and cold

ശരീരത്തിലെ ചൂട് നിലനിർത്താൻ, പ്രത്യേകിച്ച് രാവിലെയും വൈകീട്ടും വീടിന് പുറത്തിറങ്ങുമ്പോൾ, തണുപ്പിൽനിന്ന് രക്ഷനേടാൻ കഴിയുന്നതരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. നെഞ്ച്, കഴുത്ത്, തല എന്നിവ മറയ്ക്കാൻ ശ്രദ്ധിക്കുക. കൃത്യമായ ഇടവേളകളിൽ ഫ്ലൂ വാക്സിനേഷനുകൾ സ്വീകരിക്കുക. വീടിനുള്ളിൽ ചെയ്യുന്ന ലഘുവായ വ്യായാമങ്ങൾപോലും ശ്വാസകോശത്തിൻ്റെ പ്രവർത്തനവും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ശ്വാസകോശങ്ങളിൽനിന്ന് മ്യൂക്കസ് നീക്കാൻ സഹായിക്കുന്ന ശ്വസനവ്യായാമങ്ങൾ ചെയ്യുന്നതും ഫലപ്രദമാണ്.

Read also: കണ്ണ് ചൊറിച്ചിൽ നിസ്സാരമല്ല! കാരണങ്ങൾ, പ്രതിവിധികൾ !!!

Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.

Exit mobile version