Stress Revealing Tips: മാനസിക സമ്മർദ്ദമില്ലാതെ ജോലി ചെയ്യുക എന്നത് ഇക്കാലത്ത് വളരെ പ്രയാസമാണ്. എത്ര നന്നായി ജോലി ചെയ്താലും ചെറിയ പിഴവുകൾ ചിലപ്പോൾ മനഃസമാധാനം കെടുത്തും. മേലാധികാരിയുടെ ശകാരമോ സഹപ്രവർത്തകരുടെ പാരകളോ മതി നല്ലൊരു ദിവസം ഇല്ലാതാക്കാൻ. വീട്ടിലെത്തിയാൽ നിസ്സാരകാര്യത്തിനു പങ്കാളിയും മക്കളുമായി പിണങ്ങുന്നവരും കുറവല്ല. ഉറങ്ങാൻ കിടക്കുമ്പോഴായിരിക്കും പകൽ നടന്ന സംഭവം വീണ്ടും ഓർമിക്കുന്നത്. രാത്രി മുഴുവൻ ഉറക്കം വരാതെ തള്ളിനീക്കും. ചിലപ്പോൾ കുറച്ചു നേരം ഉറക്കം ലഭിച്ചെന്നു വരാം. അപ്പോഴേക്കും നേരം പുലരും.
ഓഫിസിലേക്ക് ഓടാനുള്ള തിരക്കുമാവും. ഉറക്കക്കുറവും മാനസിക സമ്മർദ്ദവുമായി ജോലിക്കെത്തുമ്പോൾ ക്ഷീണം. സ്ത്രീകളാണെങ്കിൽ വീട്ടുജോലിയും മറ്റ് ഉത്തരവാദിത്വവുമെല്ലാം കഴിഞ്ഞ് ഓഫിസിലെത്തുമ്പോൾ ക്ഷീണം ഇരട്ടിയാകും. അങ്ങനെ ഉറക്കക്കുറവ് ജീവിതത്തിന്റെ താളം ക്രമേണ തെറ്റിക്കുന്നു. ഓഫിസ് സമ്മർദം ഉറക്കക്കുറവിന്റെ കാരണങ്ങളിലൊന്നു മാത്രമാണെങ്കിലും ഉത്ക്കണ്ഠ, വിഷാദരോഗം, ഉന്മാദാവസ്‌ഥ, സംശയരോഗം, മരണഭയം എന്നിങ്ങനെ ഏതു മാനസിക പ്രശ്നവും ഉറക്കമില്ലായ്മയ്ക്കു കാരണമാകാം. അതു കണ്ടെത്തി പ്രതിവിധി ചെയ്തില്ലെങ്കിൽ ജീവിതം കൈവിട്ടു പോകാം.
മാനസിക സമർദത്തെ അതിജീവിക്കാനായി ഇവയൊക്കെ ഒന്ന് പരീക്ഷിച്ച് നോക്കൂ.നമ്മുടെ പ്രശ്നങ്ങൾക്കു കാരണം നമ്മുടെ ചിന്തകൾ തന്നെയാണെന്നാണ് കൊഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി പറയുന്നത്. ജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ രണ്ടു രീതിയിൽ നേരിടാം ശുഭാപ്തിവിശ്വാസത്തോടെയോ വിഷാദാത്മകമായോ. ഇതിൽ ഏതാണ് സ്വീകരിക്കുന്നത് എന്നതിനെ ആശ്രയിച്ചാകും ജീവിതം മുന്നോട്ടു പോവുക. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും പരിഹരിക്കാനുമുള്ള കഴിവ് നമുക്കെല്ലാവർക്കുമുണ്ടെന്നുള്ള ചിന്തയാണ് ആദ്യം വേണ്ടത്. പ്രശ്‌നങ്ങൾ വരുമ്പോൾ ഭയന്ന് ഒളിച്ചോടുന്നതിനു പകരം എങ്ങനെ ക്രിയാത്മകമായി അതിനെ നേരിട്ട് പരിഹാരം കണ്ടെത്താമെന്നു ചിന്തിക്കുക. ഈ നിമിഷം അഭിമുഖീകരിക്കുന്ന, ഭീകരം എന്നു തോന്നുന്ന പ്രശ്നത്തെ താൽക്കാലികം എന്നു കണക്കാക്കിയാൽ സമ്മർദം ഒഴിവാകാം.
Stress Revealing Tips
നിസാര പ്രശ്നങ്ങൾ ഉള്ളിലൊതുക്കി ക്രമേണ വിഷാദ രോഗത്തിലേക്കു പോകുന്നവരാണ് ഭൂരിപക്ഷവും. ഇന്ത്യയിൽ ഏകദേശം ഇരുപത് ശതമാനത്തോളം ആളുകൾ മാനസിക സമ്മർദ്ദം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നെന്നാണ് കണക്ക്. മാനസിക സമ്മർദം നേരിടുന്നവരിൽ ഉറക്കമില്ലായ്മ പ്രത്യക്ഷ ലക്ഷണമായി കരുതാമെങ്കിലും വിശപ്പില്ലായ്‌മ മുതൽ സാമൂഹിക ബന്ധങ്ങളുടെ തകർച്ച വരെ സങ്കീർണമായ അവസ്‌ഥകളും കണ്ടു വരുന്നു.കൃത്യസമയത്ത് കണ്ടെത്തി മാനസിക സമ്മർദ്ദത്തിനുള്ള ചികിൽസ തേടുന്നവർ ഭൂരിപക്ഷം പേരും ഏത് പ്രശ്നവും നേരിടാനുള്ള ചങ്കുറപ്പോടെ ജീവിതത്തിൽ മുന്നേറുന്നതായി കണ്ടുവരുന്നു. എപ്പോഴും ഓർമിക്കുക – ഈ നിമിഷവും കടന്നു പോകും, പിന്നെയെന്തിനു ടെൻഷൻ !
Akhil is a skilled content writer and editor with a passion for technology and innovation. With 3+ years of experience in writing articles, blog posts, and technical documentation, Akhil’s writing style is informative, concise, and engaging. He specializes in sports, business and technology.