2024-2025 അദ്ധ്യയന വർഷത്തിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾ കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ഈ വർഷത്തെ കണക്കനുസരിച്ച് 2,98,848 കുട്ടികളാണ് ഒന്നാം തരത്തിൽ ചേർന്നത്. കഴിഞ്ഞ വർഷത്തേതിനേക്കാൾ 781 പേരാണ് കൂടുതലായി ചേർന്നത്. എന്നാൽ രണ്ടാം തരം മുതൽ പത്താംതരം വരെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ കണക്കു പ്രകാരം 34,554 കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്.
എന്നാൽ സർക്കാർ, എയ്ഡഡ് സ്കൂളിൽ ഏറ്റവുമധികം കുട്ടികൾ പ്രവേശനം നേടിയത് അഞ്ചാം തരത്തിലും, എട്ടാം തരത്തിലുമാണ്. 11,596 കുട്ടികൾ എട്ടാം തരത്തിലും, 11,510 കുട്ടികൾ അഞ്ചാം തരത്തിലും പ്രവേശനം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ കണക്ക് അപേക്ഷിച്ച് എട്ട്, ഒൻപത് പത്ത് ക്ലാസുകളിൽ പുതുതായി ചേർന്ന കുട്ടികളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉയർന്നിട്ടുണ്ട്.കൂടാതെ എയ്ഡഡ് സ്കൂളിൽ മൂന്ന്, പത്ത് ക്ലാസുകളിലൊഴികെ ബാക്കി ക്ലാസുകളിൽ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്.
അംഗീകരിച്ച അൺ എയ്ഡഡ് വിദ്യാലയങ്ങളിലും പുതുതായി ചേർന്ന കുട്ടികൾ രണ്ട്, ഒമ്പത്, പത്ത് ക്ലാസുകളിലാണ്. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ 36,43,607 കുട്ടികളാണ് ഉള്ളത്. 11,60,579 പേർ സർക്കാർ സ്കൂളിലും, 21,27,061 കുട്ടികൾ അൺ എയ്ഡഡ് സ്കൂളിലും, 3,57, 967 കുട്ടികൾ അംഗീകൃത അൺ എയ്ഡഡ് സ്കൂളിലുമാണുള്ളത്. കൊവിഡ് കാലത്ത് സ്കൂൾ അടഞ്ഞ് കിടന്നതിനാലാണ് കേരള സിലബസ് സ്കൂളുകളിലേക്ക് കൂടുതൽ കുട്ടികൾ പ്രവേശനം നേടി തുടങ്ങിയത്.
Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.