Site icon

സിനിമ ചിത്രീകരണത്തിനിടെ 20 അടി ഉയരത്തിൽ നിന്നും വീണു, ഏഴുമലൈക്ക് ദാരുണാന്ത്യം!!

Stunt performer death: സർദാർ 2 സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാൻ ഏഴുമലൈക്ക് ദാരുണമായ മരണം. ചെന്നൈയിലെ ന്യൂ വാഷർമെൻപേട്ട് സ്വദേശിയായ ഏഴുമലൈ (54 വയസ്സ്) കഴിഞ്ഞ 35 വർഷമായി വിവിധ സിനിമകളിൽ സ്റ്റണ്ട് ആർട്ടിസ്റ്റായി പ്രവർത്തിച്ചുവരികയായിരുന്നു. കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2 സിനിമയിലെ സ്റ്റണ്ട്‍മാനാണ് ഏഴുമലൈ. ചിത്രീകരണത്തിനിടെ എൽവി പ്രസാദ് സ്റ്റുഡിയോയിൽ 20 അടി ഉയരത്തിൽ നിന്ന് നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു.

സുരക്ഷാ സജ്ജീകരണങ്ങളൊന്നുമില്ലാതെ ഫൈറ്റ് സീക്വൻസ് പരിശീലിക്കുന്നതിനിടെയാണ് വീണത്.
വീഴ്ചയിൽ തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. ഈ സംഭവത്തിൽ തമിഴ്നാട് മുഴുവൻ ഞെട്ടിയിരിക്കുകയാണ്. വിരുഗമ്പാക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ വിരുഗമ്പാക്കം പോലീസ് കേസെടുത്തു.

സ്റ്റണ്ട്മാൻ്റെ കുടുംബാംഗങ്ങളോടും സിനിമ അണിയറ പ്രവർത്തകരോടും അന്വേഷണം നടത്തിവരികയാണ്. സ്റ്റണ്ട്മാൻ ഏഴുമലയുടെ അകാലവിയോഗത്തില്‍ നിരവധി താരങ്ങളും രാഷ്ട്രീയ നേതാക്കളും അനുശോചനം രേഖപ്പെടുത്തുകയും ചെയ്‍തിട്ടുണ്ട്. ലക്ഷ്‍മണ്‍ കുമാറിന്റെ നിർമാണത്തിൽ പി എസ് മിത്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സർദാർ 2. ജൂലൈ 12നാണ് ചിത്രത്തിന്റെ പൂജ നടന്നത്.

Stunt performer death

കാർത്തിയെ കൂടാതെ എസ് ജെ സൂര്യയും ചിത്രത്തിലുണ്ടാവുമെന്നാണ് റിപ്പോർട്ട്‌. പി എസ് മിത്രൻ തന്നെ സംവിധാനം ചെയ്ത ‘സര്‍ദാറി’ന്റെ ഒന്നാം ഭാഗത്തിൽ സ്‍പൈയായിട്ടാണ് കാര്‍ത്തി അഭിനയിച്ചത്. സര്‍ദാറിന്റെ ഒന്നാം ഭാഗം ഫോർച്യൂൺ സിനിമാസ് ആണ് കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. ചിത്രം 100 കോടി ക്ലബിലെത്തിയിരുന്നു. മലയാളി താരം രജിഷ വിജയൻ, റാഷി ഖന്ന, രാജീവ്‌ ആനന്ദ്,ചങ്കി പാണ്ഡേ, ശ്യാം കൃഷ്ണൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.

Read also: റായൻ ട്രെയിലർ പുറത്ത് ; വമ്പൻ താര നിരയിൽ ധനുഷിന്റെ 50-ആം ചിത്രം ഒരൊന്നൊന്നര കാഴ്ച്ചയാകും !

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version