Site icon

അമ്മയെ ആണോ മകളെ ആണോ കൂടുതൽ ഇഷ്ട്ടം? മനസ്സ് തുറന്നു സുജാത മോഹൻ

fea 43 min

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികമാരിലൊരാളാണ് സുജാത മോഹൻ. ചെറുപ്രായത്തിൽ പാടിത്തുടങ്ങിയതാണ് സുജാത. ബേബി സുജാത മുതലുള്ള പാട്ടുകൾ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഇടക്കാലത്ത് പാട്ടിൽ നിന്നും ബ്രേക്കെടുത്തെങ്കിലും ശക്തമായൊരു തിരിച്ചുവരവായിരുന്നു ഗായിക നടത്തിയത്. കുടുംബവും സുഹൃത്തുക്കളുമാണ് അന്ന് തിരിച്ചുവരവിന് സഹായിച്ചത്. എങ്ങനെ തുടങ്ങുമെന്നറിയാതെ നിന്നിരുന്ന അവസ്ഥയായിരുന്നു അന്നത്തേത്. പ്രാക്ടീസൊക്കെ തുടങ്ങിയതോടെയാണ് ആത്മവിശ്വാസം ലഭിച്ചതെന്നും സുജാത പറഞ്ഞിരുന്നു.

സോഷ്യൽമീഡിയയിൽ സജീവമായ സുജാത പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പുതിയചിത്രങ്ങളുമായെത്തിയിരിക്കുകയാണ് ഗായിക. മനോഹരമായിരിക്കുന്നു, ക്ലാസിക് ചിത്രം, തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് ഫോട്ടോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹനും ശ്വേതയ്ക്കും ശ്രേഷ്ഠയ്ക്കുമൊപ്പമുള്ള ചിത്രങ്ങളെല്ലാം സുജാത പങ്കുവെക്കാറുണ്ട്.sujatha

അമ്മൂമ്മ ജീവിതം ആസ്വദിക്കുകയാണ് ഞാൻ എന്ന് സുജാത പറഞ്ഞിരുന്നു. അന്ന് ഞാൻ പാടാനൊക്കെ പോവുമ്പോൾ ശ്വേതയുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് എന്റെ അമ്മയായിരുന്നു. ഇന്നിപ്പോൾ അവളുടെ മകളെ ഞാൻ നോക്കുന്നു എന്നായിരുന്നു ഗായിക പറഞ്ഞത്. കൂടുതലിഷ്‌ടം അമ്മയെയോ മകളെയോ എന്ന് ചോദിച്ചാൽ ഞാൻ പെട്ടുപോവുമെന്നും സുജാത പറഞ്ഞിരുന്നു. അമ്മയും അച്ഛനും അശ്വിനുമാണ് തൻ്റെ ഭാഗ്യമെന്ന് ശ്വേത പറയാറുണ്ട്. പാട്ടും സ്റ്റേജ് ഷോകളുമൊക്കെയായി ശ്വേതയും സജീവമാണ്. അമ്മയും മകളും അച്ഛനും ഇടയ്ക്ക് ഒന്നിച്ച് വേദിയിലെത്തിയിരുന്നു. ആരാധകരെ ഏറെ സന്തോഷിപ്പിച്ച കാഴ്‌ചയായിരുന്നു അത്. ഇടയ്ക്ക് ഞങ്ങൾ ഒന്നിച്ച് പാട്ടുകളൊക്കെ പാടാറുണ്ടെന്ന് ഇവർ പറഞ്ഞിരുന്നു. ഒന്നിച്ചുള്ള വീഡിയോകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.

sujatha mohan speaks about her daughter

പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ് സുജാതയുടേതെന്ന് ആരാധകർ എപ്പോഴും പറയാറുള്ളതാണ്. ഇത് സമ്പൂർ അമ്മൂമ്മയാണെന്നായിരുന്നു ഇടക്കാലത്ത് നടന്ന ചർച്ചകൾ. സാരിയണിഞ്ഞ് ചിരിച്ച മുഖത്തോടെയാണ് മിക്കപ്പോഴും സുജാത ചിത്രങ്ങൾക്ക് പോസ് ചെയ്യാറുള്ളത്. കറുത്ത സാരിയണിഞ്ഞുള്ള ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം പങ്കുവെച്ചത്. ശബരിനാഥാണ് സ്റ്റൈലിസ്റ്റ് എന്ന് ഗായിക പറഞ്ഞിരുന്നു.സെലിബ്രിറ്റികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ് ശബരിയും ശശാങ്കും. ഇവരുടെ കരവിരുതുകളെക്കുറിച്ച് വാചാലരാവാത്തവർ കുറവാണ്. എന്നെ പ്രിറ്റിയാക്കുന്നതിന് പിന്നിലെ കഴിവ് ഇവരുടേതാണെന്നായിരുന്നു സുജാതയും പറഞ്ഞത്. ഇവരോടൊപ്പമുള്ള ചിത്രവും ഇതിനകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

Read also: തന്റെ ജീവിതം തന്നെ മാറ്റിയ ആ സംഭവം നടന്നിട്ടു 9 വർഷമായി വെളിപ്പെടുത്തലുമായി നയൻതാര

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version