Site icon

മുട്ടയും മൈദ പൊടിയും കൊണ്ട് ഒരു സിമ്പിൾ ബ്രേക്ഫാസ്റ്, അല്ലെങ്കിൽ ഡിന്നർ റെസിപ്പി നോക്കിയാലോ..!

Super Tasty Egg And Maida Appam Recipe

Super Tasty Egg And Maida Appam Recipe: പാചകം അറിയാത്തവർക്ക് പോലും വളരെ സിമ്പിൾ ആയി ഉണ്ടാകാൻ സാധിക്കുന്നത് ഒരു റെസിപിയാണിത്. രാവിലെ ഫുഡ്‌ ഉണ്ടാകാൻ വഴുകിയാലും ഇനി പേടി വേണ്ട. ഈ വിഭവം ഉണ്ടാകാൻ വെറും 5 മിനിറ്റ് തന്നെ ധാരാളം.

ചേരുവകൾ
Super Tasty Egg And Maida Appam Recipe

ഒരു ബൗളിലേക്ക് ഒരു കപ്പ് മൈദ പൊടി എടുക്കുക. ഇതിലേക്ക് അതേ അളവിൽ വെള്ളം ഒഴിച്ച് കലക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ഇട്ട് കട്ടകൾ ഒന്നുമില്ലാതെ യോജിപ്പിച് വെക്കുക. ഒരു ചെറിയ ബൗളിലേക്ക് രണ്ടു മുട്ടയും ഒരു നുള്ള് ഉപ്പും ഇട്ട് ഇതു പോലെ തന്നെ മിക്സ് ചെയ്ത് മാറ്റി വെക്കുക. ഇനിയൊരു ദോശ പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഇതിലേക്ക് ആദ്യം ഒരു തവി മാവ് എടുത്ത് ഒഴിച്ച് ദോശയുടെ രൂപത്തിൽ പരത്തുക. പരമാവധി നേരിയതായി പരത്താൻ നോക്കുക.

ദോശ മുകൾ ഭാഗം വെന്തു കഴിയുമ്പോൾ ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മുട്ട കലക്കി വെച്ചതും കൂടി ഒഴിച്ചു ഒന്ന് എല്ലാടത്തും സ്പൂൺ കൊണ്ട് എത്തിച്ചു കൊടുക്കുക. മുട്ട കൂടി വെന്ത് കഴിയുമ്പോൾ ഇത് മറിച്ചിട്ട് വീണ്ടും മോറിയിച്ച എടക്കുക. അങ്ങനെ രണ്ടുമൂന്നു പ്രാവശ്യം മറിച്ചും തിരിച്ചും ഇട്ട് കുറച്ചു വെളിച്ചെണ്ണ എല്ലാം തടവി കൊടുത്താൽ ദോശ റെഡി. ഇതു പോലെ തന്നെ ബാക്കിയുള്ള മാവ് കൂടി ദോശ ചുട്ടെടുക്കാം. ഒരു കപ്പ് മൈദ മാവിന് നമുക്ക് അഞ്ചോ ആറോ ദോശ ഉണ്ടാക്കാൻ സാധിക്കും. Video Credit : Athy’s CookBook

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version