Site icon

10 മിനിറ്റിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് 4 മണി പലഹാരം റെഡി.. കൂടെ ഒരു അടിപൊളി ചമ്മന്തി കൂടി ആയാലോ..!

Super Tasty Snack And Chammanthi Recipe

Super Tasty Snack And Chammanthi Recipe: ചായ ഉണ്ടാക്കുന്ന സമയം കൊണ്ട് തന്നെ നമുക്ക് വളരെ എളുപ്പത്തിൽ ചായക്ക് ആയുള്ള പലഹാരങ്ങളും ഒരു പ്ലേറ്റ് നിറയെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇതിന്റെ കൂടെ സൂപ്പർ കോമ്പിനേഷൻ ആയ ഒരു ഗ്രീൻ ചട്നിയുടെ റെസിപ്പി കൂടി ഉണ്ട്.

ചേരുവകൾ

ചട്ണി

Super Tasty Snack And Chammanthi Recipe

മിക്സിയുടെ ജാറിലേക്ക് ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളാക്കി അരിഞ്ഞതും സവാളയും പച്ചമുളകും ഇഞ്ചി വെളുത്തുള്ളി ആവശ്യത്തിനു ഉപ്പ് എന്നിവ ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു ബൗളിലേക്ക് അരിപ്പൊടി റവ ജീരകം മുളകുപൊടി ഇടിച്ച മുളക് ഗരം മസാല എന്നിവ ഇട്ട് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് നമ്മൾ അരച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങിന്റെ മിക്സ് കൂടി ഒഴിച്ച് യോജിപ്പിക്കുക. ശേഷം ഇതിലേക്ക് ഒന്നര കപ്പ് വെള്ളവും ഒഴിച്ച് മല്ലിയിലയും കൂടി ഇട്ട് ഇളക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കായപ്പൊടി ഇട്ടുകൊടുക്കുക. ഇതിലേക്ക് നമ്മൾ മിക്സ് ചെയ്തു വച്ചിരിക്കുന്ന അരിപ്പൊടിയുടെ മിക്സ് ഒഴിച്ചു കൊടുത്ത് ഇളക്കുക. മാവ് പാനിൽ നിന്ന് വിട്ടു കിട്ടുന്ന പരുവം ആകുമ്പോഴേക്കും നമുക്ക് തീ ഓഫാക്കാം. വളരെ കുറഞ്ഞ തീയിൽ വച്ച് വേണം ഇതെല്ലാം ചെയ്യാൻ.

ചട്ട്ണി ഉണ്ടാക്കാനായി ഒരു മിക്സിയുടെ ജാറിലേക്ക് മല്ലിയില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് നാരങ്ങ നീര് ആവശ്യത്തിന് ഉപ്പ് വെള്ളം എന്നിവ ഇട്ട് അരച്ചെടക്കുക. ചൂടാറിയ മാവ് ചെറിയ ബോളുകൾ ആക്കിയ ശേഷം അമർത്തി കൊടുക്കുക. ഇത് തിളച്ച എണ്ണയിലേക്ക് ഇട്ടു പൊരിച്ചു കോരുക. ഇട്ട പാട് ഇളക്കാതിരിക്കുക ഒരു സൈഡ് മൊരിഞ്ഞ ശേഷം ഇളക്കി മറിച്ചിട്ട് കൊടുത്ത് രണ്ട് സൈഡും ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ നമുക്ക് കോരി എടുക്കാം. Video Credit : Recipes By Revathi

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version