മലയാള സിനിമയിലെ പുതുനിര സംഗീത സംവിധായകരിൽ പ്രമുഖൻ ആയ സുഷിന് ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്റെ വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്.
ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കര്‍, സംഗീത സംവിധായകന് ദീപക്ക് ദേവ് എന്നിവരും വിവാഹത്തിന് എത്തിയിരുന്നു.
നേരത്തെ ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തില്‍ സുഷിന് തന്റെ ജീവിത പങ്കാളിയെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത ബൗഗൈൻ വില്ല എന്ന ചിത്രത്തിലാണ് സുഷിന് സംഗീതം ആരംഭിച്ചത്. ചിത്രത്തിന് ശേഷം ഒരു ഇടവേള എടുക്കുമെന്ന് അഭിമുഖത്തില്‍ സുഷിന് പറഞ്ഞിരുന്നു.
sushin shyam got married
2014ല്‍ സപ്തമശ്രീ തസ്ക്കരാ: എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ചെയ്താണ് സുഷിന് ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്. ഷാനവാസ് ബാവകുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്. തുടര്‍ന്നങ്ങോട്ട് നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു. കുമ്പളങ്ങി നൈറ്റിലെ ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം സുഷിന് നേടിയിരുന്നു. ഇതേ ചിത്രത്തിനും വരത്തനും സംഗീതം നല്‍കിയതിന് സൈമ അവാര്‍ഡും സുഷിന് നേടിയിരുന്നു. സുഷിന് ശ്യാം ആണ് ബൗഗെയിൻ വില്ല ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്.
Read also: ഡബ്ബിങ്ങിലൂടെ സുപരിചിതയായ രവീണ രവി വിവാഹിതയക്കുന്നു, ദേവൻ ജയകുമാർ വരൻ
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.