Site icon

ബോഗയ്‌ന്‍വില്ല അവസാന ചിത്രം; ചെറിയ ഇടവേള എടുക്കുന്നുവെന്ന് സുഷിൻ ശ്യാം

Sushin Shyam Taking Small Break From Industry After Completing Bougainvillea

ചുരുങ്ങിയ കാലയളവിൽ ആരാധകരുടെ മനം കവർന്ന സംഗീതസംവിധായകൻ ആണ് സുഷിൻ ശ്യം. മലയാള സിനിമയിൽ നിലവിലെ തിരക്കുള്ള സംഗീത സംവിധായകരിൽ ഒരാളായി സുഷിൻ ശ്യാം മാറി. ഒരുപാട് ആരാധകരെ നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുക്കാൻ ഒരുങ്ങുകയാണ് സുഷിന്‍ ശ്യാം.( Sushin Shyam Taking Small Break From Industry After Completing Bougainvillea) ബോഗയ്‌ന്‍വില്ലയാണ് ഈ വര്‍ഷത്തെ തന്‍റെ അവസാന ചിത്രമെന്ന് സുഷിന്‍ ശ്യാം പറഞ്ഞു.

അമല്‍ നീരദ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ബോഗയ്‌ന്‍വില്ല. എന്റെ ഈ വർഷത്തെ അവസാന ചിത്രമായിരിക്കും ബോ​ഗയ്ൻവില്ല. ഒരു ചെറിയ ഇടവേള എടുക്കുകയാണ്. അടുത്ത വര്‍ഷമായിരിക്കും ഇനി പണി തുടങ്ങുക. ഏറ്റവും അടിപൊളിയായി ഇത് വരണമെന്ന് ആഗ്രഹമുണ്ട്’എന്ന് സുഷിൻ പറഞ്ഞു. ചിത്രത്തിൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കുസാറ്റിൽ നടന്ന പരിപാടിയിലാണ് സുഷിൻ ഇക്കാര്യം പറഞ്ഞത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുഞ്ചാക്കോബോബൻ, ശ്രിന്ദ, ജ്യോതിർമയി എന്നിവരും സുഷിനൊപ്പം പരിപാടിയിൽ പങ്കെടുത്തിരുന്നു.

Sushin Shyam Taking Small Break From Industry After Completing Bougainvillea

അമൽ നീരദ് പ്രൊഡക്ഷൻസിന്‍റെയും ഉദയ പിക്ചേഴ്‌സിന്‍റെയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്ന് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നു. ആനന്ദ് സി ചന്ദ്രനാണ് ‘ബോഗയ്‌ന്‍വില്ല’യുടെയും ഛായാഗ്രാഹകന്‍. ‘ഭീഷ്‌മപര്‍വ്വം’ സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചതും ഇദ്ദേഹമായിരുന്നു.

2024-ൽ സുഷിൻ ശ്യാം സം​ഗീതം പകർന്ന മഞ്ഞുമ്മൽ ബോയ്‌സ്, ആവേശം, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങൾ വൻ വിജയമായിരുന്നു. മഞ്ഞുമ്മൽ ബോയ്സിലെയും ആവേശത്തിലെയും ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വർഷം ഒരുപിടി ഹിറ്റ് ചിത്രങ്ങളാണ് സുഷിൻ ശ്യാം പ്രേക്ഷകർക്ക് നൽകിയത്.

Read Also : എനിക്ക് പറ്റിയ തെറ്റ് എന്റെ മക്കൾക്ക് സംഭവിക്കരുത്, മനസ്സ് തുറന്നു വിജയ് യേശുദാസ്

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version