മണിച്ചിത്രത്താഴ് വീണ്ടും തീയേറ്ററിലേക്ക് ; 4k മികവിലുള്ള ട്രൈലെർ പുറത്തുവിട്ടു, ഏറ്റവും വലിയ വെല്ലുവിളി മറികടന്നത് ഒരു വര്ഷം എടുത്തിട്ടെന്നു അണിയറ പ്രവർത്തകർ!!
malayalam movie rerelease: മലയാളി പ്രേക്ഷകർക്ക് മറക്കാൻ സാധികാത്ത ഒത്തിരി സിനിമകൾ മലയാളത്തിൽ പിറവിയെടുത്തിട്ടുണ്ട് . സ്ഫടികത്തിലെ ആടുതോമക്കും , ദേവദൂതനിലെ വിശാൽ കൃഷ്ണമൂർത്തിക്കും ശേഷം മണിച്ചിത്രത്താഴും സണ്ണിയും പ്രേക്ഷകരിലേക്ക് വീണ്ടും എത്തുകയാണ് . മാടമ്പള്ളിയും തെക്കിനിയും 4k മികവിൽ തിയേറ്ററുകളിലേക്ക് വീണ്ടും വരുകയാണ് . ഒരിക്കലും മറക്കാത്ത ഫാസിൽ ചിത്രമാണ് മണിച്ചിത്രത്താഴ് . പഴയകാല സിനിമകൾ റീ റിലീസ് ചെയ്യുമ്പോഴും പ്രേക്ഷകർ കേൾക്കാനും കാണാനും ആഗ്രഹിച്ച ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നു എന്ന് ട്രൈലറിലൂടെ അറിയിച്ചിരിക്കുകയാണ് . […]