tamil movie maharaja remakes to hindi: വെറുതെ വെളളം കോരണ്ട വിജയ്. ഒരിക്കലും നിനക്ക് ചാന്‍സ് കിട്ടാന്‍ പോകുന്നില്ല. തന്റെ സ്വപ്നങ്ങള്‍ തല്ലിയുടയ്ക്കുന്ന ആ വാക്കുകള്‍ അദ്ദേഹത്തെ അഗാധമായി വേദനിപ്പിച്ചു. പക്ഷെ എന്ത് ചെയ്യാന്‍ പറ്റും? സിനിമയില്‍ ഒരു നവാഗതന് എന്തും കേള്‍ക്കാന്‍ വിധിക്കപ്പെട്ടവനാണ്. വിജയം കയ്യെത്തിപ്പിടിക്കും വരെ പരിഹസിക്കപ്പെടാനുളളതാണ് അവന്റെ ജന്മം എന്ന ബോധ്യം വിജയ്ക്കുണ്ടായിരുന്ന. അങ്ങനെ തന്റെ സ്വപ്നങ്ങളിലേക് എത്താൻ ശ്രെമം നടത്തി .
സ്വപനം കാണാൻ യാതൊരു മുതൽ മുടക്കിന്റെ ആവിശ്യമില്ല അങ്ങനെ തന്റെ സ്വപനത്തിന്നു വെള്ളവും വളവും ഒഴിച്ച് വളർത്തി വലുതാക്കിയ നടനാണ് വിജയ് സേതുപതി. ഹീറോ വില്ലൻ അങ്ങനെ അനേകം റോളുകൾ വളരെ എളുപ്പത്തിൽ കൈകാര്യം ചെയാൻ പറ്റുന്ന വ്യക്തി തന്നെയാണ് വിജയ് സേതുപതി. ഇന്ന് ഇന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ആദരിക്കുന്ന വിജയ് സേതുപതിയുടെ തുടക്കകാലം ഏറെ പ്രയാസം നിറഞ്ഞതായിരുന്നു. നിറം കൊണ്ടും ശരീരം കൊണ്ടും ഒരുപാട് പേര് അകറ്റി നിർത്തി. പരിഹസിച്ചവര്ക്കിടയിലൂടെ നടന്ന് ശരിക്കും പൊരുതി നേടിയ ജീവിതമാണ് അദ്ദേഹത്തിന്റേത്.
തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ബോളിവുഡ് റീമേക്കുകള്‍ ഒരു കാലത്ത് വൻ ശ്രദ്ധനേടിയിരുന്നു. അത്തരത്തിലുള്ള ഒരു റീമേക്ക് നു ഒരുങ്ങുകയാണ് വിജയ് സേതുപതി ചിത്രം മഹാരാജാ . വിജയ് സേതുപതിയെ നായകനാക്കി നിഥിലന്‍ സ്വാമിനാഥന് രചനയും സംവിധാനവും ചെയ്ത സിനിമയാണ് മഹാരാജാ.ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് റൈറ്റ്സ് വാങ്ങിയിരിക്കുകയാണെന്ന് ഒരു സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്തത്.
tamil movie maharaja remakes to hindi
വിജയ് സേതുപതി അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രത്തെ പ്രേഷകരിലേക്ക് എത്തിക്കുന്നത് അദ്ദേഹമായിരിക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.വിജയ് സേതുപതിയുടെ കരിയറിലെ 50 മത്തെ ചിത്രമെന്ന പ്രാധാന്യത്തോടെ ജൂണ്‍ 14 നായിരുന്നു മഹാരാജായുടെ റിലീസ്. 100 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്തു. വിജയ് സേതുപതിയുടെ ആദ്യ 100 കോടി ചിത്രവും ഇതാണ്.ജൂലൈ 12 ന് നെറ്റ്ഫ്ലിക്സിലൂടെയായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയിലും വലിയ സ്വീകാര്യതയാണ് ചിത്രം നേടിയത്.
Read also: മാലിദ്വീപിന്റെ വിശേഷങ്ങളുമായി പ്രിയതാരം, ചിത്രങ്ങൾക്ക് കയ്യടിയുമായി സോക്കൽ മീഡിയ.!!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.