Site icon

അതെല്ലാം ഉപയോഗ ശൂന്യമാണെന്നാണ് തോന്നുന്നത്: ചർച്ചയാക്കപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ വിമർശനവുമായി നടി തനുശ്രീ ദത്ത..!

Tanushree Dutta About Hema Committee Report

Tanushree Dutta About Hema Committee Report: സോഷ്യൽമീഡിയയിൽ കത്തിനിൽക്കുന്ന വിഷയം ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ ശബ്‍ദമുയർത്തി പ്രശസ്ത സിനിമ താരം തനുശ്രീ ദത്ത. രണ്ടു ദിവസം മുൻപ് പുറത്തുവിട്ട റിപ്പോർട്ടിനെ ചൊല്ലിയുള്ള ചർച്ചകൾ സിനിമ മേഖലയിൽ തുടരുന്ന സാഹചര്യത്തിൽ ഒരു ഉപകാരവുമില്ലാത്ത റിപ്പോർട്ടാണിതെന്ന പ്രസ്താവന താരം നടത്തുകയുണ്ടായി.

തുടർന്ന് നടിയുടെ വാക്കുകൾ സൈബർലോകം ഏറ്റെടുത്തു.ഇന്ത്യയിലെ മീ ടൂ പ്രസ്ഥാനത്തിന്റെ മുൻനിരയിലുണ്ടായിരുന്ന താരത്തിന് 2018 ൽ നടൻ പാടേക്കരിനെതിരെ തനിക്കുണ്ടായ മോശാനുഭവം നടി ഉന്നയിച്ചിരുന്നു.ഹോൺ ഒക്കെ പ്ലസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ വെച്ച് നടൻ പടേക്കർ ലൈം​ഗിക താത്പര്യത്തോടെ പെരുമാറിയത്തിനെ താരം തുറന്നടിച്ചിരുന്നു.

Tanushree Dutta About Hema Committee Report

ഇപ്പോൾ ന്യൂസ്‌ 18 ചാനലുമായി ബന്ധപ്പെട്ട് താരം നടത്തിയ ചർച്ചയിൽ ഈ കമ്മിറ്റികളെക്കുറിച്ചും റിപ്പോർട്ടുകളെക്കുറിച്ചും തനിക്ക് മനസിലാവുന്നില്ലെന്ന് അവർ പറഞ്ഞു. അതെല്ലാം ഉപയോഗ ശൂന്യമാണെന്നാണ് തോന്നുന്നത്. 2017-ൽ നടന്ന ഒരു സംഭവത്തിനെത്തുടർന്നുണ്ടായ റിപ്പോർട്ട് പുറത്തുവിടാൻ അവർ ഏഴു വർഷമെടുത്തെന്നുമുള്ള പ്രസ്താവനകളാണ് താരം വ്യക്തമാക്കിയത്. ചർച്ചയിൽ വിശാഖ കമ്മിറ്റിയെ കുറിച്ചും താരം പ്രസ്താവന ഉന്നയിച്ചിരുന്നു .

ഈ പുതിയ റിപ്പോർട്ട് ശരിക്ക് എന്താണ് ഉദ്ദേശിക്കുന്നത്? പ്രതികളെ പിടികൂടി ശക്തമായ ക്രമസമാധാന സംവിധാനം ഏർപ്പെടുത്തുക മാത്രമാണ് ചെയ്യേണ്ടിയിരുന്നത്. മുൻപ് ഇത്രയധികം മാർഗനിർദേശങ്ങളുമായി വന്ന് പേജുകളും റിപ്പോർട്ടുകളും തയ്യാറാക്കിയ വിശാഖ കമ്മിറ്റി റിപ്പോർട്ടിനു ശേഷം സംഭവിച്ചതെന്നും കമ്മിറ്റികളുടെ പേരുകൾ മാറുന്ന സാഹചര്യമാണ് ഉണ്ടാവുന്നതെന്നും താരം അഭിപ്രായപെട്ടു.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version