Site icon

കല്യാണ സദ്യയിൽ ഒരു മെയിൻ ഐറ്റം തന്നയാണ് ഇഞ്ചി കറി. അത് ഇനി വീട്ടിലും ഉണ്ടാക്കാം. നല്ല രുചിയാണ്!!

featured 6 min 3

tasty and easy inchi curry for lunch: കല്യാണ സദ്യയിൽ കിട്ടുന്ന അതെ രുചിയിൽ ഇഞ്ചി കറി ഉണ്ടാക്കിയാലോ. ഇത് കേടു വരാതെ 1 മാസം വരെ നമുക്ക് സൂക്ഷിക്കാൻ സാധിക്കും.

ചേരുവകൾ

ഇഞ്ചി കനം കുറച്ച് വട്ടത്തിൽ അരിഞ്ഞു വെക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് ഇഞ്ചി വറുക്കാൻ ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ച ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി അതിലേക്ക് ഇട്ട് നന്നായി ഗോൾഡൻ ബ്രൗൺ നിറമാകുന്ന വരെ വറുത്തെടുക്കുക. ഇഞ്ചി കോരി മാറ്റിയ ശേഷം ഇതിലേക്ക് വട്ടത്തിൽ ചെറുതായി അരിഞ്ഞ ഉള്ളിയും പച്ചമുളകും ഇട്ട് ഇതു പോലെ തന്നെ ഫ്രൈ ചെയ്തു എടുക്കുക. കൂടെ തന്നെ കുറച്ചു കറിവേപ്പില കൂടി ഇട്ടുകൊടുക്കുക.

ശേഷം ഇതെല്ലാം ചൂടാറി കഴിയുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് തരിതരിയോട് കൂടി തന്നെ അടിച്ചെടുക്കുക. പൊടിയായി പോകരുത് തരിയോട് കൂടി തന്നെ അടിച്ചെടുക്കാൻ ശ്രദ്ധിക്കുക. ഇഞ്ചി വറുത്ത അതേ പാനിൽ എണ്ണ കുറച്ചെടുത്ത് മാറ്റിയ ശേഷം അതിലേക്ക് കടുകിട്ട് പൊട്ടിക്കുക. ശേഷം ഇതിലേക്ക് വേപ്പില കൂടിയിട്ട് കഴിയുമ്പോൾ തീ ഓഫാക്കുക എണ്ണ ചെറുതായി ചൂടരുമ്പോൾ മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി കായപ്പൊടി ഉലുവപ്പൊടി എന്നിവയിട്ട് തീ ഓണാക്കി ലോ ഫ്ലെയിമിൽ വെച്ച് പൊടികളുടെ പച്ചമണം മാറുന്നവരെ ഇളക്കുക.

tasty and easy inchi curry for lunch

പൊടികളുടെ പച്ചമണം മാറുമ്പോൾ പുളിപിഴിഞ്ഞ വെള്ളം ഒഴിച്ചു കൊടുത്തു തിളപ്പിക്കുക കൂടെത്തന്നെ ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി തിളപ്പിച്ച് എടുക്കുക. പിന്നീട് ഇതിലേക്ക് അടിച്ചു വച്ചിരിക്കുന്ന ഇഞ്ചി ചേർത്ത് കൊടുക്കുക. നന്നായി ഇളക്കി ആവശ്യത്തിനു ഉപ്പും ഇട്ടു കൊടുക്കുക. അവസാനമായി ഇതിലേക്ക് ശർക്കര കൂടിയിട്ട് ശർക്കര അലിയുന്ന വരെ ഇളക്കി കൊടുക്കുക. ഉപ്പും പുളിയും എരിവും എല്ലാം പാകത്തിന് ആണോ എന്ന് ചെക്ക് ചെയ്ത ശേഷം തീ ഓഫാക്കാവുന്നതാണ്.

Read also: വളരെ കുറഞ്ഞ സമയം കൊണ്ട് ഒരു അരി പായസം ഉണ്ടാക്കി നോക്കിയാലോ.!!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version