Site icon

വൈകുന്നേരം ചായയോട് ഒപ്പം കഴിക്കാൻ ഒരു വെറൈറ്റി സ്നാക്ക്സ് ഉണ്ടാക്കിയാലോ. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകും എന്ന് ഉറപ്പാണ്!!!

thumb 27

Tasty potato recipe: ചായ തിളയ്ക്കുന്ന സമയം കൊണ്ട് തന്നെ ഒരു സൂപ്പർ ടേസ്റ്റി സ്നാക്ക്സ് റെഡിയാകാം. ഒരു തവണ കുട്ടികൾക്ക് ഉണ്ടാക്കി കൊടുത്ത് നോക്കു പിന്നീട് അവർ വീണ്ടും വീണ്ടും ഉണ്ടാകാൻ ആവശ്യപ്പെടും അത്രയും ടേസ്റ്റി സ്നാക്കാണിത് .

ചേരുവകൾ

ആദ്യം തന്നെ ഉരുളക്കിഴങ്ങ് കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് നീളത്തിൽ അരിഞ്ഞെടുക്കുക. അരിഞ്ഞെടുത്ത ഉരുളകിഴങ്ങ് തണുത്ത വെള്ളത്തിൽ മുക്കി വെക്കുക. ബാറ്റർ ഉണ്ടാക്കാനായി ഒരു ബൗളിലേക്ക് 1/2 കപ്പ് മൈദ പൊടി ഇടുക. ഇതിലേക്ക് ഉപ്പും ബേക്കിംഗ് സോഡയും ഇട്ടു കൊടുക്കുക.

ഒരു ചെറിയ ബൗളിലേക്ക് മാഗി ക്യൂബ് ഇട്ടുകൊടുത്ത് അതിലേക്ക് ചൂട് വെള്ളം ഒഴിച്ച് നന്നായി മിക്സ് ആക്കിയ ശേഷം ഇതുകൂടി മൈദയുടെ ബാറ്ററിലേക്ക് ഒഴിച്ചുകൊടുക്കുക. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് മാവ് നന്നായി മിക്സ് ആക്കി എടുക്കുക. പഴംപൊരി ഒക്കെ പൊരിക്കുമ്പോൾ ഉള്ള മാവിന്റെ കൺസിസ്റ്റൻസിയാണ് നമുക്ക് ആവശ്യം. കൂടുതൽ ലൂസ് ആവാനോ കൂടുതൽ കട്ടി ആകാനും പാടില്ല. ശേഷം ഈ ബാറ്ററിലേക്ക് നമ്മൾ നേരത്തെ തണുത്ത വെള്ളത്തിൽ മുക്കി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് വെള്ളം കളഞ്ഞ് ഇട്ടുകൊടുത്ത നന്നായി ഇളക്കി യോജിപ്പിക്കുക.

Tasty potato recipe

ഇനി ഒരു പാത്രത്തിൽ 3/4 കപ്പ് മൈദ പൊടി എടുക്കുക. ശേഷം ബാറ്ററിൽ മിക്സ്‌ ആക്കിയ ഉരുളകിഴങ്ങ് ഓരോന്ന് എടുത്ത് മൈദ പൊടിയിൽ ഇട്ട് നന്നായി കോട്ട് ചെയ്യുക. എന്നിട്ട് ബാക്കി പൊടി തട്ടി കളയുക. ഇത് പോലെ എല്ലാ ഉരുളകിഴങ്ങും ചെയ്ത് വെക്കുക. അടുപ്പിൽ ഒരു ഫ്രയിങ് പാൻ വെച്ച് ഓയിൽ ഒഴിച് നന്നായി ചൂടാക്കിയയാ ശേഷം നമ്മൾ കോട്ട് ചെയ്ത ഓരോ ഉരുളകിഴങ്ങും ഇട്ട് ബ്രൗൺ കളർ ആകുന്ന വരെ പൊരിച്ചു കോരുക.

Read also: നാലുമണി ചായയുടെ കൂടെ കഴിക്കാൻ രുചിയോടെ ഒരു സിമ്പിൾ ഐറ്റം ആയാലോ..?

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version