Site icon

ചായക്കടയിൽ കിട്ടുന്ന ചായ അതേപോലെതന്നെ അടിച്ച് പതിപ്പിച് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

Teashop Style Special Tea

Teashop Style Special Tea: നമ്മൾ സാധാരണ കുടിക്കുന്ന ചായയിൽ നിന്ന് വ്യത്യസ്തമായി കുറച്ചു ചേരുവകൾ കൂടി ഇതിൽ ഇടുന്നുണ്ട് അതിന്റേതായ രുചിയും ഈ ചായക് ഉണ്ട്.

ചേരുവകൾ
Teashop Style Special Tea

ആദ്യം തന്നെ ചായ ഉണ്ടാക്കാനായി ഒരു പാത്രം അടുപ്പിൽ വച്ച് ഒന്ന് ചൂടാക്കുക. പാത്രം ചെറുതായി ചൂടായി കഴിയുമ്പോൾ തീ ഓഫ് ആക്കി ഇതിലേക്ക് ചായപ്പൊടി ഇട്ടുകൊടുത്ത് ഇളക്കി കൊടുക്കുക. ശേഷം ഇതിലേക്ക് ഏലക്ക പട്ട ബേ ലീഫ് ഗ്രാമ്പൂ എന്നിവ ഇട്ട് ചെറിയ ചൂടിൽ തന്നെ ഒന്ന് ഇളക്കുക. ശേഷം ഇതിലേക്ക് അര ഗ്ലാസ് വെള്ളം ഒഴിച്ച് തീ ഓണാക്കി തിളപ്പിക്കുക. തിളക്കുമ്പോൾ ഇതിലേക്ക് പഞ്ചസാര ഇട്ടു യോജിപ്പിച്ചെടുക്കുക. ശേഷം ഇതിലേക്ക് തിളപ്പിച്ച് ആറിയ പാല് ഒഴിച്ച് കൊടുക്കുക. അതായത് ചായ ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ പാല് തിളപ്പിച്ച് മാറ്റിവയ്ക്കേണ്ടതാണ്.

പാലു കൂടി ഒഴിച്ച് നന്നായി ചായ തിളച്ച് കഴിയുമ്പോൾ അവസാനമായി ഇതിലേക്ക് ഇഞ്ചി ചതച്ചത് കൂടി ഇട്ടുകൊടുത്ത് വീണ്ടും തിളപ്പിക്കുക. പിന്നീട് തീ ഓഫ് ആക്കി ചായ ഒരു മിനിറ്റ് അടച്ചു വെക്കുക. ഇനി നമുക്കിത് അരിച്ചെടുക്കാം അതിനായി ഒരു പാത്രത്തിനു മുകളിൽ അരിപ്പ വച്ച് അതിലേക്ക് ചായ ഒഴിച്ചു കൊടുക്കുക. എന്നിട്ട് ചായ ഒഴിച്ച് അടിച്ചെടുക്കുക. അതായത് ഒരു പാത്രത്തിൽ നിന്ന് മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് ബബിൾസ് വരുന്ന രീതിയിൽ പതപ്പിച്ചെടുക്കുക. ഇനി ഇത് നമുക്ക് ക്ലാസിലേക്ക് ഒഴിച്ച് സെർവ് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ നമുക്ക് കടയിൽ നിന്ന് കിട്ടുന്ന അതേ രുചിയിൽ ഉള്ള ചായ കിട്ടും.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version