Site icon

ഡ്യൂറന്റ് കപ്പിനായുള്ള ഔദ്യോഗിക സ്‌ക്വാഡ് പുറത്ത് വിട്ട് കേരള ബ്ലാസ്റ്റേഴ്സ്..!

The Durand Cup Squad List Out Now

The Durand Cup Squad List Out Now: കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ തായ്‌ലാൻഡിലെ പ്രീ സീസൺ അവസാനിപ്പിച്ച് കൊൽക്കത്തയിൽ മടങ്ങിയെത്തിയിരുന്നു.ഡ്യൂറന്റ് കപ്പിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ എത്തിയിട്ടുള്ളത്.ഡ്യൂറന്റ് കപ്പിലെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.വ്യാഴാഴ്ച വൈകിട്ട് 7 മണിക്കാണ് ഈ മത്സരം നടക്കുക. ആ മത്സരത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.

അതിനു മുൻപ് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഒഫീഷ്യൽ സ്‌ക്വാഡ് പുറത്ത് വിട്ടിട്ടുണ്ട്. സുപ്രധാന താരങ്ങളെയെല്ലാം ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ താരം അലക്സാൻഡ്രെ കോയെഫും ഈ സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ അദ്ദേഹം ടീമിനോടൊപ്പം ജോയിൻ ചെയ്തിട്ടില്ല.അധികം വൈകാതെ തന്നെ അദ്ദേഹം ജോയിൻ ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

The Durand Cup Squad List Out Now

വ്യക്തിപരമായ കാരണങ്ങളാൽ പ്രബീർ ദാസ് ടീമിനോടൊപ്പം ഇപ്പോൾ ഇല്ല. പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്ന താരങ്ങളെല്ലാം സ്‌ക്വാഡിൽ മടങ്ങിയെത്തിയിട്ടുണ്ട്.സച്ചിൻ സുരേഷ്,അമാവിയ,പ്രീതം കോട്ടാൽ,സോറ്റിരിയോ എന്നിവരൊക്കെ ഈ ടൂർണമെന്റിനുള്ള ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് പരിശോധിക്കാം. ഗോൾകീപ്പർമാർ:സച്ചിൻ സുരേഷ്,നോറ ഫെർണാണ്ടസ്,സോം കുമാർ,മുഹമ്മദ് അർബാസ്

ഡിഫൻഡർമാർ:മിലോസ് ഡ്രിൻസിച്ച്,സന്ദീപ് സിംഗ്, ഹോർമിപാം റൂയിവ,പ്രീതം കോട്ടാൽ,അലക്‌സാണ്ടർ കോയെഫ്, ഐബൻബാ ഡോഹ്‌ലിംഗ്,മുഹമ്മദ് സഹീഫ്,നവോച്ച സിംഗ്. മിഡ്ഫീൽഡർമാർ:മുഹമ്മദ് അസ്ഹർ,ഡാനിഷ് ഫാറൂഖ്, ഫ്രെഡി ലല്ലാവ്മ,വിബിൻ മോഹനൻ,യോയ്ഹെൻബ മീട്ടെയ്,ബികാഷ് സിംഗ്,സൗരവ് മണ്ഡൽ,ബ്രൈസ് മിറാൻഡ, അഡ്രിയാൻ ലൂണ,റെന്റ്ലെയ് ലാൽതൻമാവിയ. ഫോർവേഡുകൾ:നോഹ് സദൗയി,ക്വാമെ പെപ്ര,KP രാഹുൽ, ഇഷാൻ പണ്ഡിറ്റ,ശ്രീക്കുട്ടൻ എംഎസ്, മുഹമ്മദ് അജ്സൽ, മുഹമ്മദ് ഐമെൻ

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version