Things To Know About Credit Cards: ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും യുവതലമുറകളിൽ കൂടുതൽ ആളുകളും ഉപയോഗിക്കുന്ന ഒന്നാണ് ക്രെഡിറ്റ് കാർഡുകൾ. പലരും ഷോപ്പിങ്ങുകൾക്കും മറ്റുമായാണ് പൊതുവേ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത്. എന്നാൽ ക്രെഡിറ്റ് കാർഡിനെ കുറിച്ച് പലർക്കും അധികം അറിവില്ല.ശരിയായി ഉപയോഗിച്ചില്ലെങ്കിൽ ഇത് പിന്നീട് വലിയ വിപത്തായി മാറും. ക്രെഡിറ്റ് കാർഡുകളെ നല്ല രീതിയിൽ ഉപയോഗിക്കേണ്ടതും ഇതിലെ അപകട സാധ്യത മനസ്സിലാക്കേണ്ടതും പ്രധാനമാണ്. ക്രെഡിറ്റ് കാർഡുകൾ വഴി എടുക്കുന്ന ഓരോ തുകയും തിരിച്ചടയ്ക്കേണ്ടതുണ്ട്.
എല്ലാ ചെലവുകളുടെയും പെയ്മെന്റ്കളുടെയും വ്യക്തമായ വിവരങ്ങൾ ക്രെഡിറ്റ് കാർഡ് ഹിസ്റ്ററിയിൽ അടങ്ങിയിരിക്കുന്നു.. മുൻ ബില്ലിംഗ് കാലയളവ് മുതൽ എത്ര തുക നൽകാൻ ഉണ്ട് എന്ന് ഉൾപ്പെടെയുള്ള വിവരങ്ങൾ ബാലൻസ് വഴി മനസ്സിലാക്കുവാൻ സാധിക്കുന്നു. നിങ്ങൾ അടച്ചിരിക്കുന്ന മുഴുവൻ പണത്തിന്റെയും മൊത്തം തുകയും അറിയാനാകുന്നു. കൂടാതെ പുതുതായി നടത്തിയ ഇടപാടുകളും അടുത്തിടെയായി എന്തെങ്കിലും വാങ്ങുന്നതിനായി ചെലവഴിച്ച ആകെ തുകയും മനസ്സിലാക്കാൻ കഴിയുന്നു. നിലവിലെ ബാലൻസും ഇതിന്റെ വിശദാംശങ്ങളിൽ ഉൾക്കൊള്ളുന്നു.ഏറ്റവും വലിയ തുക അടയ്ക്കേണ്ട സമയവും പിഴകൾ വന്നാൽ അത് ഒഴിവാക്കുന്നതിനുവേണ്ടി അടക്കേണ്ട ഏറ്റവും കുറഞ്ഞ തുകയുടെ വിശദാംശവും ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റിൽ ഉൾപ്പെടുന്നു.
Things To Know About Credit Cards
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ തീർച്ചയായും ഉറപ്പുവരുത്തേണ്ട ഒന്നാണ് യാതൊരുവിധത്തിലുള്ള തട്ടിപ്പുകളും നടക്കുന്നില്ല എന്നത്. പിഴയും ക്രെഡിറ്റ് സ്കോർ കുറയുന്നതും ഒഴിവാക്കാനായി കൃത്യസമയത്ത് പണം അടയ്ക്കുക. മാത്രമല്ല ഇടപാടുകളുടെ വിശദാംശങ്ങൾ എപ്പോഴും പരിശോധിക്കേണ്ട ഒന്നാണ്. വ്യാപാരിയുടെ പേര് തീയതി തുക എന്നിവ വ്യക്തമായി തന്നെ പരിശോധന നടത്തേണ്ടതാണ്. നിങ്ങൾക്ക് എത്ര രൂപ വരെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും വ്യക്തമായി തന്നെ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഒരു ക്രെഡിറ്റ് കാർഡ് എടുക്കുമ്പോൾ ക്രെഡിറ്റ് കാർഡ് വാർഷിക ഫീസിനെ കുറിച്ചും അറിഞ്ഞിരിക്കണം. കാർഡിന്റെ തലമനുസരിച്ച് വാർഷിക ഫീസിൽ വ്യത്യാസങ്ങൾ ഉണ്ടാകും. എന്നാൽ ബാങ്കുകൾ ചില ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡുകൾ സൗജന്യമായും നൽകാറുണ്ട്. നിങ്ങളുടെ കഴിവിനെ അനുസരിച്ചുള്ള അനുയോജ്യമായ കാർഡ് തിരഞ്ഞെടുക്കുന്നത് വാർഷിക ഫീസിൽ നേട്ടം ഉണ്ടാക്കാൻ സഹായിക്കും.ലൈറ്റ് ഫീസ് പിഴ പലിശ പോലുള്ള കാര്യങ്ങൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും.ക്രെഡിറ്റ് കാർഡുകൾക്ക് വാർഷിക ഫീസ് എന്ന രീതിയിൽ കമ്പനികളും ബാങ്കുകളും ഒരു തുക ഈടാക്കുന്ന അതുകൊണ്ട്.
3000 മുതൽ10000 രൂപവരെ ആവശ്യപ്പെടുന്ന കമ്പനികളും ഉണ്ട്. ചില കമ്പനികളും ബാങ്കുകളും ആദ്യമായി കാർഡ് തരുന്ന സമയം ഈ ഫീസ് ഈടാക്കില്ല. അല്ലെങ്കിൽ ഫീസിൽ ഇളവ് തരും. ഇതെല്ലാം ഓരോ കമ്പനിക്കും ബാങ്കിലും വ്യത്യസ്തമാണ്.കാർഡിന് അപേക്ഷിക്കുമ്പോൾ ഇക്കാര്യങ്ങൾ വ്യക്തമായി തന്നെ മനസ്സിലാക്കണം. ചില ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളുടെ പിഴാ 40 ശതമാനം വരെ വരും.ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടിഎം വഴി പണം എടുക്കുകയാണെങ്കിൽ പണം എടുക്കുന്ന ദിവസം മുതൽ ഉള്ള പലിശ ഈടാക്കപ്പെടും. ഇത് ക്യാഷ് അഡ്വാൻസ് എന്നാണ് അറിയപ്പെടുന്നത് . ഇത് പലിശ വാർഷിക അടിസ്ഥാനത്തിൽ 30% മുതൽ 42% വരെ വരും. അതിനാൽ വളരെ അത്യാവശ്യഘട്ടങ്ങളിൽ മാത്രം ക്രെഡിറ്റ് കാർഡിൽ നിന്നും എടിഎം വഴി പണം പിൻവലിക്കുവാൻ ശ്രദ്ധിക്കുക.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.