Site icon

വീക്കെൻഡ് അടിച്ചുപൊളിക്കാൻ എറ്റവും പുതിയ ഈ മലയാള ചിത്രങ്ങൾ ഒടിടിയിൽ കാണാം

fea 34

ബുള്ളറ്റ് ഡയറീസ്

ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ‘ബുള്ളറ്റ് ഡയറീസ്’ ഒടിടിയിലേക്ക് എത്തുകയാണ് ഈ ആഴ്ച്ചയിൽ. സന്തോഷ് മുണ്ടൂർ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രയാഗ മാര്‍ട്ടിനാണ് പ്രധാന വേശത്തിൽ എത്തുന്നത്. ജോണി ആന്റണി, രഞ്ജി പണിക്കർ, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി എന്നിവരാണ് എത്തുന്നത്. കണ്ണൂരിലെ മലയോര മേഖലയുടെ പശ്ചാത്തലത്തിൽ ബുള്ളറ്റ് ബൈക്ക് പ്രേമിയായ രാജു എന്ന യുവാവിന്റെ ചിത്രമാണ്. സൈന പ്ലേയിൽ ചിത്രം ലഭ്യമാണ്.

പട്ടാപ്പകൽ

കൃഷ്ണ ശങ്കർ, കശുദ്ധ കോപ്പ കിച്ചു ടെല്ലസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിര്‍ സദഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എൻ നന്ദകുമാർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് അർജുനാണ്.

രമേശ് പിഷാരടി, ജോണി ആന്റണി, ഗോകുലൻ, ഫ്രാങ്കോ ഫ്രാൻസിസ്, പ്രശാന്ത് മുരളി, വിനീത് തട്ടിൽ, രഞ്ജിത്ത് കൊങ്കൽ, രഘുനാഥ്, നന്ദൻ ഉണ്ണി, ഡോ. രജിത് കുമാർ, ഗീതി സംഗീത, ആമിന, സന്ധ്യ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.

ചരം

ഡയാന ഹമീദ് , ഹരീഷ് ഉത്തമൻ എന്നിവർ കഥാപാത്രങ്ങളാക്കി രജിത് കുമാർ സംവിധാനം ചെയ്ത ചരം ഒടിടിയിൽ വരുന്നു. രജിത് കുമാർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ക്യാമറ ചിന്നു കുരുവിള നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റർ അയൂബ് ഖാനും. സൈന പ്ലേയിൽ ചിത്രം കാണാം.

പുല്ല് റൈസിംഗ്

രാജ്യത്തെ വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ അംഗീകാരങ്ങൾ സ്വന്തമാക്കിയ പുല്ല് റൈസിംഗ് സൈന പ്ലേയിൽ കാണാം. സുർജിത് ഗോപിനാഥ് ആണ് ചിത്രത്തിലെ നായകൻ. ക്രിസ്റ്റീന ഷാജി, കുമാർ സേതു, ക്രിസ് വേണുഗോപാൽ, ഹരിപ്രസാദ് ഗോപിനാഥൻ, വൈശാഖ് രവി, ബിനോജ് കുളത്തൂർ, ചിത്ര പ്രസാദ്, ബിനു കെ പ്രകാശ്, ഫൈസൽ അലി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. സീനായ് പിക്‌ചേഴ്‌സിന്റെ ബാനറിൽ തോമസ് അജയ് എബ്രഹാം, നിഖിൽ സേവിയർ, ദീപിക തായൽ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിചത്.

this week malayalam films in ott

പ്രാപ്പെട

കൃഷ്ണേന്ദു കലേഷ് സംവിധാനവും രചനയും നിര്‍വ്വഹിച്ച ചിത്രം ഇതിൽ എത്തുന്നു. സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ സി-സ്പേസ് എന്ന ഒടിടി പ്ലാറ്റ്ഫോമിലും ചിത്രം ലഭ്യമാണ്.

രാജേഷ് മാധവന്‍, ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടിയായ ജയനാരായണന്‍ തുളസീദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

ഹിഗ്വിറ്റ

ധ്യാൻ ശ്രീനിവാസനും , സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹിഗ്വിറ്റ എന്ന ചിത്രം എത്തുകയാണ്
. ഹേമന്ത് ജി നായർ ആണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവ്വഹിച്ചത്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിനീത് കുമാർ, മാമുക്കോയ, അബു സലിം, ശിവദാസ് കണ്ണൂർ, ജ്യോതി കണ്ണൂർ, ശിവദാസ് മട്ടന്നൂർ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

സമാധാന പുസ്തകം

നടൻ കലാഭവൻ ഷാജോണിന്റെ മകൻ യോഹാൻ ഷാജോൺ, ധനുസ് മാധവ്, ഇര്‍ഫാൻ, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാഥ് സംവിധാനം ചെയ്ത ‘സമാധാന പുസ്തകം’ ഒടിടിയിലേക്ക്. ‘ജോ & ജോ’, ’18+’ എന്നീ ചിത്രങ്ങൾക്കു ശേഷം സംവിധായകൻ അരുൺ സംവിധായകൻ ചെയുന്ന ചിത്രമാണ് ഇത്. സമാധാന പുസ്തകത്തിന്റെ കഥ, തിരക്കഥസതീഷ് കുറുപ്പ് ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോയാണ്.

Read also: സുചി ആൻ്റിയുമായും അടുത്തബന്ധം, താരപുത്രന്മാർ തമ്മിൽ മത്സരം ഉണ്ടോ? മറുപടിയുമായി ദുൽഖർ

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version