Site icon

പല്ലുകളുടെ നിറവും ആരോഗ്യവും സംരക്ഷിക്കാൻ ഇത് ശീലമാക്കൂ..!

Tips For Healthy Teeth

Tips For Healthy Teeth: തിളങ്ങുന്ന മുത്തുപോലുള്ള പല്ലുകള്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. സൗന്ദര്യത്തിൻ്റെ അളവുകോല്‍ തന്നെയാണ് അഴകാര്‍ന്ന പല്ലുകള്‍. പുഞ്ചിരിക്ക് ആകര്‍ഷണീയതയും മുഖത്തിന് സൗന്ദര്യവും നല്‍കാന്‍ മനോഹരമായ പല്ലുകള്‍ക്കാവും. തിളങ്ങുന്ന പല്ലുകള്‍ സൗന്ദര്യവും ആരോഗ്യവും തരുന്നു. പല്ലുകളുടെ സംരക്ഷണത്തില്‍ അല്‍പം ശ്രദ്ധ നല്‍കേണ്ടത് ആവശ്യമാണ്.

നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ പ്രത്യേക പരിചരണമില്ലാതെ ആരോഗ്യവും നിറമുള്ളതുമായ പല്ലുകള്‍ സ്വന്തമാക്കാം. കാല്‍സ്യം, അയേണ്‍ ആപ്പിള്‍ എന്നിവ ധാരാളം കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. തികച്ചും പ്രകൃതിദത്തമായിത്തന്നെ നമുക്ക് ദന്ത സൗന്ദര്യവും നിറവും നിലനിര്‍ത്താം. അതിനായി ഇത് ശീലമാക്കുക…

Tips For Healthy Teeth

നല്ലത് മൃദുവായ നാരുകലുള്ള ചെറിയ തലയുള്ളതും മൃദുവായ നാരുകളുള്ളതുമായ ബ്രഷുകളുമാണ് അത് പല്ലുകള്ക്ക് കൂടുതല്‍ സുരക്ഷിതത്വം നൽകും. മൃദുവായ നാരുകള്‍ പല്ലിന്റെ ഇനാമല്‍ സംരക്ഷിക്കും. വീട്ടിലുള്ളവരുടെ ബ്രഷുകളെല്ലാം ഒരുമിച്ച് വെയ്ക്കാതിരിക്കുക അത് ബ്രഷിന്റെ നാരുകള്‍ തമ്മില്‍ ചേര്ന്ന് രോഗാണുക്കള്‍ പരസ്പരം വ്യാപിക്കാനിടയാക്കും. അകവും പുറവും ഒരു പോലെ വൃത്തിയാക്കാം പല്ലിന്റെ അകഭാഗവും പുറംഭാഗവും ഒരേരീതിയില്‍ വൃത്തിയാക്കണം.

പലരും എളുപ്പത്തിനുവേണ്ടി പല്ലിനുസമാന്തരമായി ബ്രഷ് ചെയ്യാറുണ്ട് എന്നാൽ ഇത് ശരിയായ രീതിയല്ല. അത്പോലെത്തന്നെ പല്ലുതേച്ചതിനുശേഷം ബ്രഷിന്റെ തലഭാഗം ശുദ്ധജലത്തില്‍ നന്നായി കഴുകി ഉണക്കി സൂക്ഷിക്കണം. തുറന്ന പ്രതലത്തില്‍ വെക്കാതിരിക്കുന്നതും നല്ലതാണ്. ബ്രഷ് മാറ്റുക മൂന്നോ നാലോ മാസം കൂടുമ്പോള്‍ ബ്രഷ് ഇടക്കിടെ മാറ്റുന്നതാണ് ഉചിതം. മികച്ച ബ്രഷുതന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.മറ്റുള്ളവരുടെത് ഉപയോഗിക്കരുത്.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version