Site icon

കരുതിയില്ലെങ്കിൽ ജീവനുതന്നെ ഭീക്ഷണിയാകും കൊളെസ്ട്രോൾ; ഇവ ശ്രദ്ധിക്കുക..!

Tips To Avoid Cholestrol

Tips To Avoid Cholestrol: ജീവിതശൈലി രോഗങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് കൊളെസ്ട്രോൾ. ലോകത്ത് ഏറ്റവും അധികം ആളുകൾ മരിക്കുന്നതിന് കാരണമാവുന്ന ഹൃദ്രോഗത്തിലേക്ക് നയിക്കുന്നതിൽ പ്രധാനപെട്ട ഘടകമാണ് ശരീരത്തിലെ കൊളെസ്ട്രോളിന്റെ അളവ് കൂടുന്നത്.

പ്രത്യേകിച്ചും എൽ ഡി എൽ എന്ന് അറിയപ്പെടുന്ന ചീത്ത കൊളെസ്ട്രോൾ ആണ് കൂടുതൽ അപകടകാരി. ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് ഇടയാകും.ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നതിലൂടെ ശരീരത്തിലെ നല്ല കൊളെസ്ട്രോൾ വർധിപ്പിച്ചുകൊണ്ട് ചീത്ത കൊളെസ്ട്രോൾ കുറയ്ക്കാൻ കഴിയും.

ശരീരത്തിലെ ഹോർമോണുകൾ ഉത്പാതിപ്പിക്കുന്നതിനും വിറ്റാമിൻ ഡി ആഗിരണം ചെയ്യുന്നതിലും, കൊഴുപ്പ് വികടിപ്പിക്കുന്നതിന് പിത്തരസം ഉത്പാതിപ്പിക്കുന്നതിനും ശരീരത്തിൽ നല്ല കൊളെസ്ട്രോൾ ആവശ്യമാണ്‌.ഇന്നത്തെകാലത്ത് ചെറുപ്പക്കാർക്കിടയിൽ പോലും കൊളെസ്ട്രോൾ അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്.

മാംസം,പാൽ തുടങ്ങിയ ഉത്പന്നങ്ങളിലാണ് കൊഴുപ്പ്അടങ്ങിയിരിക്കുന്നത്. കൊളെസ്ട്രോൾ മനുഷ്യശരീരത്തിന് ആവശ്യമായ ഒന്നാണ് എന്നാൽ അത് ശരീരത്തിൽ അടിഞ്ഞുകൂടാൻ തുടങ്ങിയാൽ അത് ഹൃദ്രോഗം പോലുള്ള മാരകരോഗങ്ങൾക്കും തുടർന്ന് മരണത്തിനും വഴിയൊരുക്കുന്നു.എന്നാൽ ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടർന്നാൽ കൊളസ്ട്രോളിനെ എളുപ്പത്തിൽ നിയന്ത്രിക്കാനും കഴിയും.

Exit mobile version