സംസ്ഥാനത്ത് സ്വർണവില ആദ്യമായി 59,000 കടന്നു. ഇന്ന് 480 രൂപ വർധിച്ചതോടെയാണ് ഒരു പവൻ സ്വർണത്തിന്റെറെ വില ആദ്യമായി 59,000 തൊട്ടത്. ഗ്രാമിന് 60 രൂപയാണ് വർധിച്ചത്. 7375 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഈ മാസത്തിൻ്റെ തുടക്കത്തിൽ 56,400 രൂപയായിരുന്നു സ്വർണവില. 56,200 രൂപയായി ആയിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. പിന്നീടുള്ള ദിവസങ്ങളിൽ റെക്കോർഡുകൾ എല്ലാം തന്നെ തെറ്റിച്ച് കൊണ്ട് വില കുടി. 360 രൂപ കുറഞ്ഞ് ഇന്നലെ താത്കാലികം മാത്രമാണെന്ന് സൂചന നൽകിയാണ് വീണ്ടൂം വില ഇന്ന് കൂടുന്നത്.
today gold rate in kerala
ആഗോള വിപണികള്‍ സ്വര്‍ണ്ണവില വര്‍ധിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. ആഗോളതലത്തില്‍ പണപ്പെരുപ്പം വീണ്ടും ചര്‍ച്ചയാകുന്നു. ഫെഡ് റിസര്‍വ് യുഎസ് പ്രഖ്യാപിത നിരക്കു കുറയ്ക്കല്‍ നയത്തില്‍ പിന്മാറിയേക്കുമെന്ന സൂചന സ്വര്‍ണത്തിന് കുടുതൽ കരുത്ത് ഉണ്ടാക്കി. ഓഹരി വിപണികളുടെ തളര്‍ച്ചയില്‍ നിക്ഷേപം സ്വര്‍ണത്തിലേയ്ക്ക് ഒഴുകുന്നു. നിലവിലെ സാഹചര്യങ്ങളും, ആഗോള സൂചകങ്ങളും സ്വര്‍ണം കരുത്താര്‍ജിക്കുമെന്ന സൂചന നല്കുന്നു. സ്വര്‍ണത്തിന്റെ ദീര്‍ഘകാല ഭാവി സുരക്ഷിതമാണെന്നു വിദഗ്ധരും വിശ്വസിക്കുന്നു. അതിനാല്‍ നിലവിലെ ഇറക്കങ്ങള്‍ നിക്ഷേപര്‍ക്കും, ആഭരണപ്രിയര്‍ക്കും ഉപയോഗിക്കാവുന്നതാണ്. നിക്ഷേപകര്‍ ആവറേജിംഗിനുള്ള തുക കരുതി നിക്ഷേപങ്ങള്‍ തുടരുക. ആഭരണപ്രിയര്‍ ഇറക്കങ്ങളില്‍ ബുക്കിംഗ് അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യയിൽ ഓരോ വർഷവും ടൺ കണക്കിന് സ്വർണം ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
Read also: വൻ വിലക്കുറവിൽ നിങ്ങൾക്ക് ഇഷ്ടപെട്ട കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പറ്റിയ സമയം ഇതാ
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.