today’s gold rate: സംസ്ഥാനത്ത് അടിച്ച് കയറി സ്വര്‍ണവില,ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.രണ്ട് മാസത്തിനുശേഷം പവൻ 55000 രൂപയും കടന്നു റെക്കോർഡ് സൃഷ്ടിക്കുകയാണ്. ഒറ്റയടിക്ക് 720 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്.
ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 90 രൂപ വർധിച്ച് വില 6,875 രൂപയായി. പവന് 720 രൂപ ഉയർന്ന് വില 55,000 രൂപയിലെത്തി.ഈ മാസത്തിന്റെ തുടക്കത്തില്‍ 53000 രൂപയായിരുന്നു സ്വര്‍ണവില.റെക്കോർഡിട്ട വിലക്കയറ്റം ഉപഭോക്താക്കൾക് നെഞ്ചിടിപ്പ് സൃഷ്ടിച്ചു.ഇന്നത്തെയും ഇന്നലത്തെയും വില വർധനവും കണക്കിലെടുത്താൽ ഒറ്റയടിക്ക് 1000 രൂപയാണ് കൂടിയത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
today’s gold rate
അന്താരാഷ്ട്ര സ്വർണ്ണവിലയുടെയും റെക്കോർഡ് ഉയർന്നുതന്നെയാനുള്ളത് 2450 ഡോളർ റെക്കോർഡ് തകർത്ത് 2482 ഡോളറിലേക്ക് കുതിച്ചെങ്കിലും നേരിയ കുറവോടെ 2472 ഡോളറിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.എന്തായാലും പൊന്നിന്റെ വിലക്കെട്ട് പകച്ചുനിൽക്കേണ്ട അവസ്ഥയിലാണ് മലയാളികൾ.
Read also: പ്രോവിഡന്റ് ഫണ്ട് അംഗങ്ങള്‍ക്ക് കോളടിച്ചു ! വാർഷിക പലിശ നിരക്ക് 8.25 ശതമാനം പ്രാബല്യത്തിൽ
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.