Site icon

സ്വർണ വിലയിൽ വീണ്ടും വർധന, കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാൻ ഉള്ള മാർഗം ഇതാ

gold rate

today’s gold rate in kerala: ഒക്ടോബറിൽ സ്വർണ വില ഉയരുകയല്ലാതെ കുറയുന്ന ലക്ഷണമില്ല. കഴിഞ്ഞ നാല് ദിവസം കൊണ്ട് 560 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന് വർധിച്ചത്. ഇനിയും വില ഉയർന്നാൽ ആഭരണ പ്രേമികൾക്ക് നിരാശയുണ്ടാകും. പവന് 56,880 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. ഇന്ന് പവന് 56,960 രൂപയും, ഗ്രാമിന് 7,120 രൂപയുമാണ് സ്വർണ വില. അതായത് ഒരു പവൻ സ്വർണ്ണത്തിന് 80 രൂപ വർധിച്ചപ്പോൾ ഗ്രാമിന് 10 രൂപ വർധിച്ചു. 22കാരറ്റ് സ്വർണത്തിന് ഇന്നലെ 7,110 രൂപയായിരുന്നു.

സ്വർണത്തിന്റെ വില ഇങ്ങനെ ആണെങ്കിലും പവൻ്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് ആഭരണത്തിന്റെ പണിക്കൂലി. 3 ശതമാനം ജിഎസ്‌ടിയും നൽകണം. അങ്ങനെയെങ്കിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 62,000 രൂപ നൽകേണ്ടി വരും.

വരും ദിവസങ്ങളിലും വില കൂടാൻ സാധ്യതയുള്ളതിനാൽ വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് നഷ്‌ടത്തിന് ഇടയാക്കും. അതിനാൽ തന്നെ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാൻസ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്റെ വിലയിൽ വർധനവുണ്ടായാലും അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്‌ടം കുറയ്ക്കാൻ അഡ്വാൻസ് ബുക്കിംഗ് സഹായിക്കും.

today’s gold rate in kerala

ഇസ്രായേൽ-ഇറാൻ യുദ്ധ ഭീഷണി വർധിക്കുന്ന സാഹചര്യമാണ്. അതിനാൽ രാജ്യാന്തര വില ഉയർന്നു നിൽക്കുകയാണ്. ഇതാണ് കേരളത്തിലെ സ്വർണ്ണ വിലയിലെ മാറ്റങ്ങൾക്ക് കാരണം. ഈ വർഷം അവസാനത്തോടെ പുതിയ റെക്കോർഡിലേക്ക് സ്വർണവില എത്തുമെന്നാണ് റിപ്പോർട്ടുകൾ.

Read also: പൂജാ അവധിക്ക് ടിക്കറ്റ് ടിക്കറ്റുകൾ കിട്ടാനില്ല; സ്പെഷ്യൽ ട്രെയിനുകൾ ഇല്ല

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version