മലയാള സിനിമയിൽ ഏറെ ആരാധകരുള്ള നടനാണ് ടോവിനോ തോമസ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി മനസ്സിൽ ഇടം നേടാൻ ടോവിനോക്ക് സാധിച്ചു.ടോവിനോയുടെ വിശേഷങ്ങൾ എല്ലാം അറിയാൻ ഏറെ ആകാംക്ഷയിലാണ് പ്രേക്ഷകർ. ഒഴിവുസമയങ്ങളിൽ എല്ലാം കുടുംബവുമായി ചെലവിടാൻ ആണ് താരത്തിന് ഏറ്റവും ഇഷ്ടം. താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് ഏറെ ആകാംക്ഷയാണ്.കുടുംബവുമായി ചേർന്ന് ധാരാളം യാത്രകൾ നടത്താറുണ്ട് ടോവിനോ.
ആ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.തന്റെ പത്താം വിവാഹ വാർഷികത്തിന്റെ ചിത്രങ്ങളാണ് ടോവിനോ പങ്കുവെച്ചിരിക്കുന്നത്.വിവാഹശേഷം പള്ളിയിൽ നിന്നുള്ള ടോവിനോയുടെയും ലിഡിയയുടെയും ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. സ്നേഹത്തിൻ്റെയും ഒരുമയുടെയും ഒരു പതിറ്റാണ്ട് ആഘോഷിക്കുന്നു. ഓരോ നിമിഷവും സന്തോഷം സമ്മാനിക്കുന്ന സാഹസികതയും സന്തോഷവും ഇടചേർന്ന അനുഭവം ഇനിയും വരാനിരിക്കുന്ന അവിശ്വസനീയമായ എല്ലാ വർഷങ്ങൾക്കും ആയി ഞാൻ കാത്തിരിക്കുകയാണ്.ഓർമ്മകൾ ഉണ്ടാക്കാനും ഒരുമിച്ച് ചിരിക്കാനും സ്നേഹം നിലനിർത്താനും കഴിയട്ടെ.
ഇനിയും ഒരുപാട് മനോഹരമായ വർഷങ്ങൾക്ക് വേണ്ടി ഒരുമിച്ചു നിൽക്കാം. ഒരുമിച്ചു സ്നേഹിക്കാം ഒരുമിച്ചു വളരാം. എന്ന കുറുപ്പും പോസ്റ്റിനു താഴെ ടോവിനോ പങ്കുവെച്ചു.നിരവധി പേരാണ് പോസ്റ്റിനു താഴെ ആശംസകൾ നേർന്നിരിക്കുന്നത്. 2014 ലായിരുന്നു ടൊവീനോയുടെയും ലിഡിയയുടെയും വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.പ്ലസ് ടു പഠനകാലത്താണ് ഇരുവരും തമ്മിൽ പ്രണയത്തിൽ ആകുന്നത്.രണ്ട് കുട്ടികളാണ് ഇരുവർക്കും ഉള്ളത്.
tovino thomas shares wedding anniversary post
ഇസയും തഹാനും. 2012-ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് ടോവിനോ ചലച്ചിത്ര അഭിനയ രംഗത്തേക്ക് വന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു ഇടം ഉണ്ടാക്കിയെടുക്കാൻ ടോവിനോക്കി സാധിച്ചു. ടോവിനോയുടെ ഏറ്റവും പുതിയ ചിത്രം ARM ആണ്.34 ദിവസം കൊണ്ട് ലോകമെമ്പാടുമായി 103.75 കോടി രൂപയാണ് ചിത്രം നേടിയത്. ബോക്സ് ഓഫീസിൽ വൻ കളക്ഷൻ സ്വന്തമാക്കി ചിത്രം പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്നു.
Read also: ആരാധകർ ഇതുവരെ കാണാത്ത ലുക്കിൽ പ്രഭാസ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.