Site icon

യാത്രക്കാരുടെ ശ്രദ്ധക്ക്: നാല് ട്രെയിനുകൾ വൈകും!!!

thumb 5

train schedule change :സംസ്ഥാനത്ത് നാല് ട്രെയിനുകൾ മണിക്കൂറുകൾ വൈകിയോടുകയാണ്. മഴയും അറ്റകുറ്റപ്പണികളും അടക്കമുള്ള കാരണങ്ങളാണ് വൈകലിനു പിന്നിൽ. 37 മണിക്കൂർ വരെ വൈകിയോടുന്നുണ്ട് ചില ട്രെയിനുകൾ. പെയറിങ് ട്രെയിനുകളുടെ വരവ് വൈകിയതാണ് ട്രെയിനുകൾ പുറപ്പെടാൻ വൈകുന്നതിന് കാരണം.

1) തിരുവനന്തപുരം സെൻട്രലിൽ നിന്ന് രാവിലേ 10.50 ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 12512 തിരുവനന്തപുരം സെൻട്രൽ – ഖോരഖ്പൂർ ജംഗ്ഷൻ റപ്തിസാഗർ എക്സ്പ്രസ് രാത്രി 11ന് പുറപ്പെടും. ട്രെയിൻ 25 മണിക്കൂർ വൈകിയാണ് ഓടുന്നത്.

2) ഗാന്ധിധാം ൽ നിന്ന് 10.30ന് പുറപ്പെടേണ്ടിയിരുന്ന
ഗാന്ധിധാം – നാഗർകോവിൽ വീക്ക് ലി എക്സ്പ്രസ് (16336) രാത്രി 11. 10ന് പുറപ്പെടും.

3) എറണാകുളത്ത് നിന്ന് പൂനെ വരെ പോകുന്ന പൂർണ എക്സ‌്‌പ്രസ് 11098 വൈകുന്നേരം 6.50 ന് പുറപെടേണ്ട ട്രെയിൻ രാത്രി 10.30ന് പുറപ്പെടും.

4) കൊച്ചുവേളിയിൽ നിന്ന് – ഇൻഡോർ വരെ പോകുന്ന 11 മണിക്ക് പുറപ്പെടേണ്ട ട്രെയിൻ (കൊച്ചുവേളി ഇൻഡോർ എക്സ്പ്രസ് )വൈകുന്നേരം 3.45 ന് പുറപ്പെടും.

read also: വാഹന പ്രേമികളേ ഇതിലേ വരൂ ; ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റായി മുഖം മിനുക്കാൻ ദുബായ് ഒരുങ്ങി..!

Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.

Exit mobile version