Site icon

പായസത്തിന്റെ കൂടെ കഴിക്കാൻ ട്രിവാൻഡ്രം സ്പെഷ്യൽ ബോളി ഉണ്ടാക്കിയാലോ? കിടിലൻ രുചിയാണ്‌ട്ടോ

boli recipe

trivandrum special boli recipe: ബോളി വളരെ ടേസ്റ്റിയായി വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാൻ സാധിക്കും. ബോളി ഉണ്ടാകാൻ എന്തൊക്കെയാണ് വേണ്ടതെന്നു നോക്കാം.

ചേരുവകൾ

രീതി
കുക്കറിലേക്ക് കഴുകി വൃത്തിയാക്കിയ കടലപ്പരിപ്പ് ഇട്ട് ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് വേവിച്ചെടുക്കുക. ഇനി ഇത് വെള്ളം ഊറ്റിക്കളഞ്ഞ് ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കുക. ശേഷം ഒരു സ്റ്റീലിന്റെ അരിപ്പ കൊണ്ട് അരിച്ചെടുത്താൽ തരികൾ ഒട്ടും ഇല്ലാതെ നമുക്ക് കിട്ടും. ഒരു ബൗളിലേക്ക് മൈദ പൊടി മഞ്ഞൾപ്പൊടി ഒരു നുള്ള് ഉപ്പ് എന്നിവ ഇട്ട് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴക്കുന്ന പോലെ കുഴച്ചെടുക്കുക. അവസാനം കുറച്ച് നല്ലെണ്ണ ഒഴിച്ചുകൊടുത്ത് വീണ്ടും മിക്സ് ചെയ്ത് കുഴച്ചെടുക്കുക.

ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റി അതിനുമുകളിലായി നല്ലെണ്ണ ഒഴിച്ചു കൊടുത്തു 15 മിനിറ്റ് അടച്ചു വെക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് പഞ്ചസാരയും ഏലക്കയും ജാതിക്കയും ഇട്ടുകൊടുത്ത് നന്നായി പൊടിച്ചെടുക്കുക. പൊടിച്ചെടുത്ത പഞ്ചസാര അരിച്ച് മാറ്റിവെക്കുക. അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് അരിച്ചെടുത്ത പരിപ്പ് ഇട്ടു കൊടുക്കുക. കൂടെത്തന്നെ പഞ്ചസാര പൊടിച്ചത് കൂടി ഇട്ടു കൊടുത്ത് നന്നായി ഇളക്കുക. പരിപ്പ് കട്ടിയായി തുടങ്ങുമ്പോൾ തന്നെ ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് കൊടുത്ത് വീണ്ടും ഇളക്കുക.

trivandrum special boli recipe

കുറഞ്ഞത് 10 മിനിറ്റ് കഴിയുമ്പോഴേക്കും നമുക്ക് തീ ഓഫാക്കാവുന്നതാണ്. ഇനി ഇത് നന്നായി കുഴച്ച് ചെറിയ ചെറിയ ബോളുകൾ ആക്കി വെക്കുക. ശേഷം പരിപ്പ് ബോളിന്റെ നാലിൽ ഒന്ന് ഭാഗം മൈദപ്പൊടി കുഴച്ചുവച്ചത് എടുക്കുക. ശേഷം പൊടി കയ്യിൽ കൊണ്ട് തന്നെ ഒന്ന് പരത്തി അതിന് നടുവിലായി പരിപ്പിന്റെ മിക്സ് ബോൾ രൂപത്തിൽ വെച്ച് കൊടുത്തു നന്നായി കവർ ചെയ്യുക . ശേഷം ഇത് അരിപ്പൊടി ഇട്ട് കൊടുത്ത് പരത്തിയെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ പരത്തിയ ബോളി അതിലേക്ക് ഇട്ടുകൊടുത്തു നെയ്യ് തടവി രണ്ടു സൈഡും വേവിച്ചെടുക്കുക.

Read also: ക്യാരറ്റ് കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുത്ത് നോക്കു.

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version