Site icon

പാരിസ് ഒളിമ്പിക്സ് സുരക്ഷയ്ക്ക് ഫ്രഞ്ച് പോലീസുമായി കൈകോർത്ത് യു എ ഇ പോലീസ് സേന!!

fetaured 1 min 3

uae police works in olympics: പാരീസ് ഒളിമ്പിക്‌സ് വെള്ളിയാഴ്ച ഔദ്യോഗികമായി ആരംഭിക്കുന്നതിനാൽ ഫ്രാൻസിന്റെ ക്ഷണം സ്വീകരിച്ച് യു.എ.ഇ പൊലീസ് സേനാംഗങ്ങൾ ഒളിമ്പിക്‌സിൻറെ സുരക്ഷാ ചുമതലകൾ ഏറ്റെടുത്തു.’ഭൂമിയിലെ ഏറ്റവും മഹത്തായ ഷോ’ എന്ന് വിളിക്കപ്പെടുന്ന ഇവൻ്റ് സുരക്ഷിതമാക്കാനുള്ള ശ്രമങ്ങൾ യുഎഇ പോലീസ് ആരംഭിച്ചു .ലോകമെമ്പാടുമുള്ള ആളുകളെ ഒന്നിപ്പിക്കുന്ന ആഗോള കായിക മത്സരത്തിനായി സ്റ്റേഡിയങ്ങൾ, ആക്സസ് റോഡുകൾ, ടീം ലൊക്കേഷനുകൾ, പ്രതീക്ഷിക്കുന്ന വലിയ ജനക്കൂട്ടം എന്നിവ സംരക്ഷിക്കുന്നതിന് ഉയർന്ന പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും പ്രത്യേക യൂണിറ്റുകളും അടങ്ങുന്ന ടീം സഹായഹസ്തവുമായി എത്തി.

ഒളിമ്പിക്‌സിന്റെ സുരക്ഷക്ക് ഫ്രഞ്ച് പൊലീസുമായി കൈകോർത്ത യു.എ.ഇ സേന,ലോകകായിക മേള തുടങ്ങുന്നതിന് മുമ്പ് പാരിസ് നഗരത്തിലും വേദികളിലും പരിശോധന നടത്തി.ഒപ്പം സുരക്ഷ ഉറപ്പാക്കാൻ യു.എ.ഇയുടെ പൊലീസ് നായ്ക്കൾ ഉൾപ്പെടെയുള്ള സംഘവും രംഗത്തുണ്ട്. യു.എ.ഇയുടെ പൊലീസ് സേനാംഗങ്ങൾ നഗരത്തിന്റെ വിവിധ മേഖലകളിലും സ്റ്റേഡിയത്തിലും പരിശോധന നടത്തുന്ന വീഡിയോ ആഭ്യന്തരമന്ത്രാലയം പങ്കുവെച്ചു.

uae police works in olympics

സ്റ്റേഡിയങ്ങൾ, റോഡുകൾ, ടീം ലൊക്കേഷനുകൾ, ജനങ്ങൾ തിങ്ങിക്കൂടുന്ന സ്ഥലങ്ങൾ ഇവിടെയെല്ലാം ഫ്രഞ്ച് പൊലീസിനെ സഹായിക്കാൻ യു.എ.ഇ സംഘവും കൂടെയുണ്ടാവും.കൂടാതെ ഇവർക്ക് ഫീൽഡ് പരിശീലനം, ഭാഷാ പഠനം എന്നിവ നേരത്തെ നൽകിയിരുന്നു. സുരക്ഷാ പദ്ധതികൾ നടപ്പാക്കാനും പ്രഥമശുശ്രൂഷ നൽകാനും പൊതുജനങ്ങളുമായി മികച്ച രീതിയിൽ ആശയവിനിമിയം നടത്താനും ഇവർക്ക് പ്രത്യേക പരിശീലനവും ലഭിച്ചിട്ടുണ്ട്.

Read also: കീർത്തി സുരേഷ് ക്യാഷ് ഒന്നും തരാറില്ലേ; വൈറലായി മേനകയുടെ മറുപടി!!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version