Site icon

എല്ലാവരും ഇഷ്ടപെടുന്ന തരത്തിൽ ഒരു ഉടുപ്പി സ്റ്റൈൽ ഉപ്പുമാവ് ഉണ്ടാക്കിയാലോ… കിടിലൻ രുചിയാണ് മക്കളെ..!

Uduppi Style Upma Recipe

Uduppi Style Upma Recipe: നമ്മൾ സാധാരണ ഉണ്ടാക്കുന്ന ഉപ്പുമാവിൽ നിന്ന് കുറച്ച് വ്യത്യസ്തമായി ഒരു ഉടുപ്പ് സ്റ്റൈൽ ഉപ്പുമാവിന്റെ റെസിപിയാണിത്. ഇത് കഴിക്കാൻ വളരെ ടേസ്റ്റിയും ഉണ്ടാകാൻ വളരെ എളുപ്പവുമാണ്.

ചേരുവകൾ
Uduppi Style Upma Recipe

ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ രണ്ട് ടീ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു അതിലേക്ക് റവ ഇട്ട് കുറഞ്ഞത് ഒരു നാല് മിനിറ്റ് വറുത്തെടുക്കുക. തീ കുറച്ചു വയ്ക്കാൻ ശ്രദ്ധിക്കുക റവയുടെ കളർ മാറാതെ വറുത്തെടുക്കുക. വീണ്ടും ഒരു പാൻ അടുപ്പിൽ വെച്ച് രണ്ടു ടീ സ്പൂൺ വെളിച്ചെണ്ണയും രണ്ട് ടീസ്പൂൺ നെയ്യും ഒഴിച്ച് അതിലേക്ക് കടുകിട്ട് പൊട്ടിക്കുക. ഇതിലേക്ക് ഉഴുന്നുപരിപ്പ് കടലപ്പരിപ്പ്ഉണക്കമുളകും വേപ്പില എന്നിവ കൂടിയിട്ട് ഒന്ന് വഴറ്റുക. ശേഷം അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും പച്ചമുളകും ഇഞ്ചിയും ക്യാരറ്റും ആവശ്യത്തിന് ഉപ്പും ഇട്ട് കൊടുത്തു നന്നായി വഴറ്റുക.

ശേഷം തേങ്ങ ചിരകിയത് ചേർക്കുക. പിന്നീട് തീ കുറച്ച് വെച്ച് വെള്ളവും ഇളം ചൂടുള്ള പാലും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്കു വരുത്തു വച്ച റവ ഇട്ട് കൊടുക്കുക. റവ കട്ട പിടിക്കാതെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. എന്നിട്ട് ഇത് അടച്ചുവെച്ച് ഒരു മൂന്നു മിനിറ്റ് വേവിക്കുക. മൂന്നു മിനിറ്റിനു ശേഷം പാലും വെള്ളവും എല്ലാം വറ്റി റവ നന്നായി വെന്തു വന്നിട്ടുണ്ടാകും. ശേഷം തീ ഓഫ്‌ ആക്കി വറുത്ത കശുവണ്ടിയും കുറച്ച് മല്ലിയിലയും വിതരുക. Video credit: Jaya’s Recipes

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version