unnivavavo learnt by ranbir kapoor: പ്രമുഖ ബോളിവുഡ് നടനായ റിഷി കപൂറിന്റെയും ബോളിവുഡ് നടി നീതു സിങ്ങിന്റെയും മകനായ രൺബീർ കപൂർ 2007 ൽ പുറത്തിറങ്ങിയ ‘സാവരിയ’എന്ന സിനിമയിലൂടെയാണ് സിനിമ ഇൻഡസ്ട്രിയിലേക്ക് കടന്നുവന്നത്. തന്റെ മികവുറ്റ അഭിനയം കൊണ്ടും കഴിവു കൊണ്ടും ബോളിവുഡിലെ ഏറ്റവും മികച്ചനടന്മാരുടെ കൂട്ടത്തിൽ മുൻപന്തിയിൽ എത്താൻ പെട്ടന്നുതന്നെ രൺവീറിന് കഴിഞ്ഞു.
ബോളിവുഡ് ആക്ടർ ആലിയാബട്ട് ആയുള്ള വിവാഹജീവിതത്തിൽ റഹ എന്നുവിളിക്കുന്ന അതീവസുന്ദരിയായ മോളുടെ അച്ഛൻ കൂടിയാണ് ഇപ്പോൾ റൺവീർ. താര ദമ്പതികൾ സിനിമ തിരക്കുകൾക്കിടയിലും തങ്ങളുടെ കുടുംബത്തിനു വേണ്ടി സമയം കണ്ടെത്താൻ മറക്കാറില്ല. ഇപ്പോളിത തിരക്കേറിയ ജീവിതത്തിലും തങ്ങളുടെ കൊച്ചു സുന്ദരിക്കായ് മലയാളം താരാട്ട് പാട്ട് പഠിച്ചെടുത്തിരിക്കുകയാണ് രൺവീർ.
ഒരു ടെലിവിഷൻ ഷോയിൽ ഷോയിൽ അതിഥിയായെത്തിയ ആലിയ ഭട്ട്, റാഹയെ ഉറക്കാൻ മലയാളം താരാട്ട് പാട്ട് പാടുന്നതിനെ പറ്റി പറഞ്ഞു. സിബി മലയിൽ സംവിധാനത്തിൽ നിർമിച്ച മലയാള ചിത്രം സാന്ത്വനത്തിലെ ‘ഉണ്ണീ വാവാവോ’ എന്ന താരാട്ട് പാടിയാണ് ആയ കുട്ടിയെ ഉറക്കുന്നതെന്നും രണ്‍ബീര്‍ ഇപ്പോള്‍ പാട്ട് പഠിച്ചെന്നും ആലിയ പറഞ്ഞു. ആയ വന്നപ്പോൾ മുതൽ റാഹയ്ക്ക് ഈ പാട്ട് പാടികൊടുക്കുമായിരുന്നു.
unnivavavo learnt by ranbir kapoor
ഇപ്പോൾ റാഹയ്ക്ക് ഉറങ്ങാൻ സമയമാകുമ്പോൾ മാമാ വാവോ, പാപാ വാവോ എന്ന് മകൾ പറയാറുണ്ടെന്നും ആലിയ പറഞ്ഞു. ഇതിനു പിന്നാലെ ഉണ്ണി വാവാവോ ഇപ്പോൾ പാന്‍ ഇന്ത്യന്‍ ആയി മാറിയിരിക്കുകയാണ്. ആലിയയുടെ അഭിമുഖം പുറത്തുവന്നതിന് പിന്നാലെ ലക്ഷകണക്കിന് ആളുകളാണ് ഉണ്ണിവാവാവോ ഏറ്റെടുത്തിരിക്കുന്നത്.
Read also: മമ്മൂട്ടിയും വില്ലനും വിനായകൻ നായകനും ആകുന്ന ചിത്രം വരുന്നു
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.