Site icon

യു പി ഐ സർക്കിൾ വഴി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ഇനി ഗൂഗിൾ പേ പേയ്മെന്റ്ചെയ്യാം

upi payment

upi payment without bank account-: പുതിയ UPI Circle ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ പേ. യുപിഐ പേയ്മെന്റിന് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇനി ആവശ്യമില്ല. യുപിഐ ഉപയോഗിക്കാൻ അറിയാത്തവർക്കും ഡിജിറ്റൽ പേയ്മെൻ്റിന് സാധിക്കും. ഒരു സർക്കിളിലേക്ക് എല്ലാവരെയും കൊണ്ടുവരുന്നതാണ് ഈ ഫീച്ചർ. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സെക്കൻഡറി ഉപയോക്താക്കളായി ചേർക്കാൻ ഇതിലൂടെ കഴിയും. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI)യാണ് ഫീച്ചർ വികസിപ്പിച്ചത്.

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർ, ഡിജിറ്റൽ പെയ്മെന്റിന് അസൗകര്യമുള്ളവർ എന്നിവർക്കാണ് യുപിഐ സർക്കിൾ. വീട്ടിലെ മുതിർന്നവർക്കും മറ്റും ഗൂഗിൾ പേ ഉപയോഗിക്കാൻ ഈ ഫീച്ചർ മതി.
സെക്കൻഡറി യൂസറായി ഇതിൽ വീട്ടുകാരെ ഉൾപ്പെടുത്താം.

പേയ്മെന്റുകൾക്കായി ബാങ്ക് അക്കൗണ്ട് ഉള്ള വ്യക്തിയാണ് പ്രൈമറി ഉപയോക്താവ്. യുപിഐ സർക്കിളിലൂടെ ഇയാൾക്ക് മറ്റൊരാളെ കൂടി പേയ്മെന്റിലേക്ക് സഹായിക്കാനാകും. സെക്കൻഡറി യൂസറിന് പേയ്മെന്റിന് അക്കൗണ്ട് ഇല്ലെങ്കിലും ഡിജിറ്റൽ പേയ്മെന്റ്റ് ഉപയോഗിക്കാൻ കഴിയും. പേയ്മെന്റിനായി അഭ്യർഥിക്കുന്ന വ്യക്തിയെ വിളിക്കാം. ശേഷം ഇവരുടെ റിക്വസ്റ്റ് പ്രൈമറി യൂസർ അംഗീകരിക്കുന്നു. പ്രൈമറി യൂസറിന്റെ അംഗീകാരമില്ലാതെ മറ്റേയാൾക്ക് പേയ്മെന്റ് നടത്തനാകും. ഇതിനായി രണ്ട് മാർഗങ്ങളാണ് യുപിഐ സർക്കിളിൽ ഗൂഗിൾ പേ നടത്തുന്നത്.

upi payment without bank account

ഒന്ന് പ്രൈമറി യൂസറിന്റ അംഗീകാരമുള്ളതും രണ്ടാമത്തേത് അംഗീകാരമില്ലാതെ ലിമിറ്റഡ് ട്രാൻസാക്ഷനുമാണ്. പ്രാഥമിക ഉപയോക്താവിന് പേയ്മെന്റ്റ് റിക്വസ്റ്റ് കിട്ടുമ്പോൾ അത് റിവ്യൂ ചെയ്‌ത് പേയ്മെന്റ് ചെയ്യാം. 10 മിനിറ്റാണ് റിവ്യൂ ചെയ്യാൻ ഗൂഗിൾ പേ അനുവദിക്കുന്നത്. അടുത്തതിൽ റിക്വസ്റ്റ് ചെയ്യേണ്ടതില്ല. ഒരു മാസം 15,000 രൂപ വരെ സെക്കന്ററി യുസറിന് ട്രാൻസാക്ഷൻ നടത്താം. ഒരു ഇടപാടിന് പരമാവധി 5,000 രൂപ വരെയാണ് അനുവദിക്കുക. ഇത് പ്രൈമറി യൂസറിന്റെ ഇടപെടലില്ലാതെ, അക്കൌണ്ടില്ലാത്തയാൾക്ക് പേയ്മെന്റ് അനുവദിക്കുന്നു.

പേയ്മെന്റ്റ് റിക്വസ്റ്റ് അയക്കുമ്പോൾ, സെക്കൻഡറി ഉപയോക്താവ് ഒരു കടയിലാണെങ്കിൽ QR കോഡ് സ്കാൻ ചെയ്‌ത്‌ പേയ്മെന്റ് വിവരങ്ങൾ നൽകുക. ശേഷം സെക്കൻഡറി ഉപയോക്താവ് പേയ്മെൻ്റ് റിക്വസ്റ്റ് നൽകാം. റിക്വസ്റ്റ് ചെയ്ത പേയ്മെൻ്റിന് പ്രൈമറി ഉപയോക്താവിന് അംഗീകാരം നൽകാം. പേയ്മെന്റ് റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്താൽ സെക്കൻഡറി ഉപയോക്താവിന് അവരുടെ ആപ്പിൽ ഇത് അറിയാൻ കഴിയും. ശേഷം പേയ്മെന്റ് സക്സസ്ഫുൾ എന്ന് കാണിക്കും.

Read also: സ്വർണ വിലയിൽ വീണ്ടും വർധന, കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാൻ ഉള്ള മാർഗം ഇതാ

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version