Site icon

മറ്റാരും നൽക്കാത്ത പരിഗണന അമൽ നീരദ് സർ തന്നു, ബോഗെയ്ൻ വില്ലയിൽ എത്തിയതിനെ കുറിച്ച് വർഷ

fea 13 min 3

പ്രേക്ഷകരിൽ ആകാംക്ഷ നിറച്ച് മുന്നേറികൊണ്ടിരിക്കുകയാണ് അമൽ നീരദ് സംവിധാനം ചെയ്ത ബോഗെയ്ൻ വില്ല. ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവധരിപ്പിക്കുന്നത്. സ്റ്റാർ സിംഗർ സീസൺ ഒൻപതിന്റെ അവതാരികയായ വർഷ ചിത്രത്തിൽ നിർണ്ണായകമായ ഒരു വേഷം കൈകാര്യം ചെയുന്നുണ്ട്. ഡയലോഗ് ഇല്ലെങ്കിലും മികച്ച രീതിയിൽ അവതരിപ്പിക്കാൻ വർഷക്ക് കഴിഞ്ഞു. അവതാരക എന്ന നിലയിൽ വലിയ സ്വീകരണമാണ് വർഷയെ തേടി എത്തുന്നത്.

അമൽ നീരദിനെപ്പോലെയുള്ള ഒരു സംവിധയകന് ഒപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞ സന്തോഷം പങ്കിടുകയാണ് താരം ഇപ്പോൾ. വർഷയുടെ വാക്കുകൾ ഇങ്ങനെ. ഒരു ദിവസം പെട്ടന്ന് എൻ്റെ സ്വന്തം മാല ചേച്ചി മാല പാർവതി വിളിചിട്ട് അമൽ സാറിൻ്റെ ഓഫീസിൽ നിന്നും വിളിക്കും എന്നുപറഞ്ഞു. നീതു ചേച്ചി വിളിച്ചു. എന്റെ നല്ലൊരു കൂട്ടായി ചേച്ചി മാറി.

ഒരു ദിവസം വരാൻ പറഞ്ഞു. പറ്റുന്ന അത്ര വേഗത്തിൽ ആ ദിവസം അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്നു, കോസ്റ്റും ട്രയലിനായി. ഞാൻ താഴെ കാത്തിരിക്കുമ്പോൾ പെട്ടന്ന് ലിഫ്റ്റിൽ അമൽ സാർ വന്നു. എനിക്ക് പിന്നെ ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റിയില്ല. ഞാൻ സ്വപ്നം പോലും കാണാത്ത ഒരു നിമിഷത്തിലേക്കായിരുന്നു നേരിയ ചന്ദനത്തിൻ്റെ മണവുമായി അദ്ദേഹം ഇറങ്ങി വന്നത്. ഡയലോഗ് ഒന്നും ഇല്ല,ചെറിയ ഒരു റോൾ ആണ്. ചെയ്താൽ നല്ലതായിരിക്കും എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ഫ്രെയ്‌മിൽ നിൽക്ക എന്നതു തന്നെ ഏറ്റവും വലിയ കാര്യം ആണ് എനിക്ക്.

varsha post goes viral

മുൻപ് എവിടന്നും എനിക്ക് ലഭിചിട്ടില്ല പരിഗണനയാണ് അദ്ദേഹം എന്നോട് കാണിച്ചത് എന്നത് തന്നെ ആണ് ആ സംഭവത്ത ഒരു ബ്യൂട്ടി. എന്റെ പ്രിയപ്പെട്ട കൂട്ടുകാരോട് ഇന്നും ‘My Amal Neerad Moment’ എന്നും പറഞ്ഞുകൊണ്ട് ആദ്യായിട്ട് കണ്ടതും, ആദ്യത്തെ ആക്ഷൻ പറഞ്ഞതും, ഒപ്പം ഇരുന്നു ഊണ് കഴിച്ചതും, എന്നെ പോകാൻ നേരത്തു കൈ തന്ന് കെട്ടിപിടിച്ചതും ഒക്കെ വാ തോരാതെ ഞാൻ പറയും.
എനിക്ക് ഈ സെറ്റിൽ നിന്ന് ലഭിച്ച അനുഭവങ്ങൾക്കും കൂട്ടുകൾക്കും നന്ദി. life is great, and I’m going to make it even more greater ! എന്ന് വർഷ കുറിച്ചു.

Read also: ഹണിയുടെ വസ്ത്രങ്ങൾ എല്ലാം തിരഞ്ഞെടുക്കുന്നത് ഞാനാണ് : എന്നാൽ എന്റെ പേര് ഒരിടത്തും പറയാറില്ല

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version