vijay sethupathi will host the tamil bigboss show: ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ തമിഴ് ബിഗ് ബോസിൽ നിന്നും അവതാരകനായിരുന്ന നടൻ കമൽഹാസൻ പിന്മാറുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത് .നിലവിൽ കന്നഡ, തെലുങ്ക്, ഹിന്ദി, മറാഠി,മലയാളം,തമിഴ് തുടങ്ങി ഭാഷകളിലാണ് ഷോ ഉള്ളത്. വിവിധ ഇടങ്ങളില്‍നിന്നും വരുന്ന ഒരു കൂട്ടം ആളുകൾ പുറംലോകവുമായി ഒരു ബന്ധവും ഇല്ലാതെ ഒരു വീട്ടിൽ നൂറ് ദിവസം കഴിയുക എന്നതാണ് ഷോയുടെ രീതി. ഇതിൽ ഇടയ്ക്ക് വച്ച് പലരും പുറത്താവുകയും ചിലർ വരുകയും ചെയ്യും.ഓരോരുത്തരായി പുറത്തുപോയി പോയി ഒടുവിൽ ഒരാൾ വിജയിയായി ആകും. ഇതാണ് ഷോയുടെ രീതി.
തമിഴ് ബിഗ് ബോസിൽ നിന്നും അവതാരകനായിരുന്ന നടൻ കമൽഹാസൻ പിന്മാറുന്നു എന്ന വാർത്തയാണ് ഏതാനും ദിവസമായി പുറത്തുവരുന്നത്. സിനിമാ തിരക്കുകൾ കാരണമാണെന്നും എട്ടാം സീസണിൽ മാത്രമാകും താൻ ഇല്ലാതിരിക്കുക എന്നും കമൽഹാസൻ നേരത്തെ അറിയിച്ചിരുന്നു. അപ്പോൾ പുതിയ സീസണിൽ ആരാകും അവതാരകനാകുക എന്നതാണ് ഉയരുന്ന ഇപ്പോഴത്തെ ചോദ്യം. നടൻ വിജയ് സേതുപതി ആയിരിക്കും എത്തുക എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത് .
vijay sethupathi will host the tamil bigboss show
ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ല. ഒരു കോടിയോളം രൂപയാണ് ഒരു എപ്പിസോഡിനായി വിജയ് സേതുപതിയ്ക്ക് ലഭിക്കുക എന്നാണ് പുതിയ വിവരം. മത്സരാർത്ഥികളെ കാണാൻ ശനി, ഞായർ ദിവസങ്ങളിലാണ് അവതാരകൻ എത്തുക. 2017ൽ ആയിരുന്നു ബിഗ് ബോസ് തമിഴ് ആരംഭിക്കുന്നത്. കഴിഞ്ഞ ഏഴ് സീസൺ വരെ കമൽഹാസൻ തന്നെ ആയിരുന്നു അവതാരകൻ ആയി തുടരുന്നത് . 130 കോടി രൂപയ്ക്ക് കരാർ ഒപ്പിട്ടാണ് കമൽ ഹാസൻ അവതാരകനായിരുന്നതെന്നാണ് റിപ്പോർട്ട്. സേതുപതി ആയിരിക്കുമോ പുതിയ അവതാരകൻ എന്ന് കാത്തിരുന്നു കാണണം.