Site icon

എനിക്ക് പറ്റിയ തെറ്റ് എന്റെ മക്കൾക്ക് സംഭവിക്കരുത്, മനസ്സ് തുറന്നു വിജയ് യേശുദാസ്

vijay yesudas

സിനിമാലോകത്തെ വിവാഹമോചന വാർത്തകൾ എപ്പോഴും ചർച്ചയാണ്. പരസ്പരം പഴിചാരുന്നവരും പരസ്പ‌ര ബഹുമാനം കാത്തുസൂക്ഷിക്കുന്നവരും ഉണ്ട്. എന്നാൽ തെറ്റ് തന്റെ ഭാഗത്താണെന്ന് സമ്മതിക്കുന്നവർ കുറവാണ്. അത്തരത്തിൽ തന്റെ ഭാഗത്തെ തെറ്റ് സമ്മതിച്ചിരിക്കുകയാണ് പ്രിയപ്പെട്ട ഗായകൻ വിജയ് യോശുദാസ്. വിവാഹജീവിതത്തിൽ തനിക്ക് തെറ്റ് സംഭവിച്ചു എന്നും മക്കൾക്ക് അത്തരം തെറ്റുകൾ സംഭവിക്കരുത് എന്ന ആഗ്രഹം ഉണ്ട്. അതുകൊണ്ട് ആ തെറ്റുകളെപ്പറ്റി നിരന്തരം സംസാരിക്കുന്നു എന്നും തുറന്നു പറയുകയാണ് വിജയ്.

അച്ഛനും അമ്മയ്ക്കും ഇക്കാര്യം അംഗീകരിക്കാൻ മടിയായിരുന്നു. എന്നാൽ മക്കൾ തനിക്കും ദർശനയ്ക്കും വലിയ പിന്തുണയാണ് നൽകിയത്. തെറ്റുകൾ തൻ്റെ ഭാഗത്താണ് എന്ന് സമ്മതിക്കാൻ മടിയില്ല. കുടുംബജീവിതത്തിൽ ഒരാൾ എങ്ങനെയാകരുത് എന്ന് മക്കൾ മനസിലാക്കാൻ വേണ്ടിയാണ് തെറ്റുകൾ തുറന്നുസമ്മതിക്കുന്നതെന്നും വിജയ് യേശുദാസ് പറയുന്നു.

അച്ഛനും അമ്മയും വളർന്നുവന്ന സാഹചര്യങ്ങൾ വേറെ ആയതിനാൽ അവരെ പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ടാണ്. നമ്മളെ പോലെ പെട്ടെന്ന് തീരുമാനമെടുക്കാനൊന്നും അവർക്കാവില്ല. പക്ഷേ നല്ല സാഹചര്യത്തിലൂടെയാണ് ഞാനും ദർശനയും കടന്നുപോകുന്നത്. കാരണം ഇതാണ് നല്ലതെന്ന് ഞങ്ങൾക്കറിയാം. മകൾക്ക് കാര്യങ്ങൾ അറിയാവുന്നത് കൊണ്ട് നമ്മൾ പറയുന്ന കാര്യങ്ങൾ മനസിലാകുന്നുണ്ട്. പക്ഷേ മോൻ അങ്ങനെയല്ല അവൻ കുഞ്ഞാണ്.

അവർ രണ്ടു പേരോടും എന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകൾ കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്ന് അവരോട് പറയാറുണ്ട്. ജീവിതത്തിൽ ഇത്തരം തെറ്റുകൾ അവർക്ക് സംഭവിക്കരുത്. ഒരാൾ എങ്ങനെയാകരുത് എന്ന് പഠിക്കാൻ വേണ്ടികൂടിയാണ് അവരോട് എനിക്ക് സംഭവിച്ച് തെറ്റുകൾ തുറന്നുപറയുന്നത്. ഇതേപ്പറ്റി എന്നോട് ചോദിക്കുന്നവരോടും എൻ്റെ ഭാഗത്താണ് തെറ്റെന്ന് ഞാൻ സമ്മതിക്കാറുണ്ട്. തെറ്റ് നിന്റെ ഭാഗത്താണെങ്കിലും അതിങ്ങനെ പറഞ്ഞുനടക്കേണ്ടെന്ന് പലരും പറയാറുണ്ട്. എന്റെ തെറ്റ് പിന്നെ ഞാൻ ഏറ്റെടുക്കാനുള്ള ഉത്തരവാദിത്തം ഞാൻ കാണിക്കണം എന്ന് വിജയ് പറയുന്നു.

vijay yesudas about his divorce

നമ്മൾ ചെയ്യുന്ന പ്രവർത്തിക്ക് വില കൊടുക്കേണ്ടിവരിക നമ്മളാണ്. ഇത് മക്കൾ മനസിലാക്കേണ്ടതുണ്ട്. ഭാവിയിൽ അവരെ ഉപദേശിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും വിജയ് പറയുന്നു. അവരെ തന്റെ പാത പിന്തുടരാൻ നിർബന്ധിക്കില്ല എന്നും വിജയ് കൂട്ടിച്ചേർക്കുന്നു. യൂട്യൂബിൽ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

Read also: അമ്മയെന്ന നിലയില്‍ ഞാൻ സന്തോഷവതിയായി: മകനോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ച് അമലാപോൾ

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version