Site icon

വിഴിഞ്ഞത്തെത്തിയ മദർഷിപ്പ് സാൻ ഫെർണാണ്ടോ ഇന്ന് മടങ്ങും..!

Vizhinjam Mothership Return News

Vizhinjam Mothership Return News: വിഴിഞ്ഞത്തെത്തിയ ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ ഇന്ന് മടങ്ങും. 2000 കണ്ടയിനറുമായാണ് സാൻ ഫെർണാണ്ടോ വിഴിഞ്ഞത്തേക്ക് എത്തിയത്. ഇതിൽ 1960 കണ്ടയിനറുകൾ വിഴിഞ്ഞം തുറമുഖത്ത് ഇറക്കേണ്ടവയുമായിരുന്നു.

8 ഷിപ്പ് ടു ഷോർ ക്രയിൻ ഉപയോഗിച്ചാണ് ചരക്ക് നീക്കം ചെയ്തത്. ഇത് ഇറക്കിയ ശേഷം ജൂലൈ 12ന് ഉച്ചയ്ക്ക് തിരിക്കുമെന്നായിരുന്നു ആദ്യത്തെ ഷെഡ്യൂൾ. പുതിയ തുറമുഖമായതിനാലും ഓട്ടോമാറ്റഡ് തുറമുഖമായതിനാലും

അതുമായി ഡ്രൈവർമാർ പരിചയപ്പെട്ട് വരുന്നതിലുള്ള പ്രയാസമാണ് ഷെഡ്യൂളിൽ മാറ്റം വരാൻ കാരണമായത്. കൂടുതൽ കപ്പലുകൾ എത്തുന്നതിന് അനുസരിച്ച് സ്വഭാവികമായി വേഗത കൂടുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ ഒറ്റ ദിവസം കൊണ്ട് തന്നെ പരമാവധി കണ്ടയിനറുകൾ ഇറക്കി മടക്കി അയക്കാൻ കഴിയും.

Vizhinjam Mothership Return News

വിഴിഞ്ഞത്ത് ആദ്യമായി നങ്കൂരമിട്ട സാൻ ഫെർണാണ്ടോ ചൈനയിലെ ഷിയാമൻ തുറമുഖത്ത് നിന്നാണ് വിഴിഞ്ഞത്ത് എത്തിയത്. ജൂലൈ 12ന് ഔദ്യോഗിക സ്വീകരണവും നൽകിയിരുന്നു.

Akhil is a skilled content writer and editor with a passion for technology and innovation. With 3+ years of experience in writing articles, blog posts, and technical documentation, Akhil’s writing style is informative, concise, and engaging. He specializes in sports, business and technology.

Exit mobile version