watch films for 99 rupees: 99 രൂപക്ക് സിനിമ കാണാനുള്ള അവസരം ഇതാ നിങ്ങൾക്ക് മുമ്പിൽ. ദേശീയ സിനിമാ ദിനത്തിനോടാനുബന്ധിച്ചാണ് പ്രേക്ഷകർക്ക് ഈ അവസരം ലഭിക്കുക. മൾട്ടി പ്ലെക്സ് ആസോസിയേഷൻ ഓഫ് ഇന്ത്യയാണ് ദേശീയ സിനിമ ദിനമായ ഇന്ന് പ്രത്യേക ഓഫറുമായി എത്തിയിരിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളിൽ ഈ ഓഫർ ലഭിക്കും.
കേരളത്തിലും ഈ ഓഫർ ലഭ്യമാണ്. ഇന്ന് ഏത് സമയത്തും ഈ ഓഫർ ലഭിക്കും. ബുക്കിങ് ആപ്പുകളിൽ 99 രൂപയ്ക്ക് പുറമേ അധിക ബുക്കിങ് ചാർജ് ഉണ്ടായിരിക്കും. എന്നാൽ തിയറ്ററുകളിലെ കൗണ്ടറുകളിൽ 99 രൂപയ്ക്ക് ടിക്കറ്റ് എടുക്കാം. മൾട്ടിപ്ലെക്സ് അസോസിയേഷന് കഴിലുള്ള പിവിആർ ഐനോക്സ്,സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, ഏഷ്യൻ, മുക്ത എ 2, മൂവി ടൈം തുടങ്ങിയ മൾട്ടിപ്ലെക്സ് ശൃംഖലകളിലാണ് ഓഫർ ലഭിക്കുക. സിനിമ ബുക്കിങ് ആപ്പുകളായ ബുക്ക്മൈഷോ, പേടിഎം തുടങ്ങിയവയിൽ ഓഫർ തുകയ്ക്ക് ടിക്കറ്റ് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ത്രിഡി സിനിമകൾ, ഐമാക്സ്, 4 ഡിഎക്സ്, റിക്ലൈനർ തുടങ്ങിയ പ്രീമിയം വിഭാഗങ്ങൾക്ക് ഈ ഓഫർ ലഭ്യമല്ല.
watch films for 99 rupees
മൂന്നാം തവണയാണ് അസോസിയേഷൻ ദേശീയ ചലച്ചിത്ര ദിനം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും കുറഞ്ഞ നിരക്കിൽ സിനിമ കാണാൻ പ്രേക്ഷകർ എത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ ദേശീയ ചലച്ചിത്ര ദിനത്തിൽ 60 ലക്ഷത്തിലധികം ആളുകളാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് വാങ്ങിയതെന്ന് ആസോസിയേഷൻ അറിയിച്ചിരുന്നു. അജയന്റെ രണ്ടാം മോഷണം, കിഷ്കിന്ധാ കാണ്ഡം, കൊണ്ടൽ, ബാഡ് ബോയ്സ്, ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്നിവയാണ് ഓണം റിലീസുകൾ. ഇന്ന് വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്ന കഥ ഇന്നുവരെ, കുട്ടന്റെ ഷിനിഗാമി എന്നീ സിനിമകൾക്കും ഈ ഓഫറുകളിൽ ആസ്വദിക്കാം.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.