Wayanad Tourist Place Updates

‘സഞ്ചാരികളെ ഇതിലെ ഇതിലെ…’ ഓണക്കാലത്ത് യാത്ര ചെയ്യുന്നവരെ വയനാട് കാത്തിരിക്കുന്നു..!

Wayanad Tourist Place Updates: സഞ്ചാരികൾക്ക് ഇനി വയനാട്ടിലേക്ക് യാത്ര തുടരാം. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട ചില കേന്ദ്രങ്ങൾ കൂടി തുറക്കുന്നതോടെ ഓണക്കാലത്ത് വയനാട് ടൂറിസം പഴയ പ്രതാപ കാലത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം. ബാണാസുര സാഗർ ഡാം രാവിലെ 9 മുതൽ വൈകിട്ട് 5:45 വരെ തുറന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അനുമതി നൽകി. കഴിഞ്ഞദിവസം എടയ്ക്കൽ ഗുഹ ഉൾപ്പെടെയുള്ളവ തുറന്ന് പ്രവർത്തിക്കുകയും ചെയ്തിരുന്നു. കാലവർഷം ശക്തി പ്രാപിച്ച സാഹചര്യത്തിലാണ് വിനോദസഞ്ചാര […]

Wayanad Tourist Place Updates: സഞ്ചാരികൾക്ക് ഇനി വയനാട്ടിലേക്ക് യാത്ര തുടരാം. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട ചില കേന്ദ്രങ്ങൾ കൂടി തുറക്കുന്നതോടെ ഓണക്കാലത്ത് വയനാട് ടൂറിസം പഴയ പ്രതാപ കാലത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം. ബാണാസുര സാഗർ ഡാം രാവിലെ 9 മുതൽ വൈകിട്ട് 5:45 വരെ തുറന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അനുമതി നൽകി.

കഴിഞ്ഞദിവസം എടയ്ക്കൽ ഗുഹ ഉൾപ്പെടെയുള്ളവ തുറന്ന് പ്രവർത്തിക്കുകയും ചെയ്തിരുന്നു. കാലവർഷം ശക്തി പ്രാപിച്ച സാഹചര്യത്തിലാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. തുടർന്ന് കേന്ദ്രം വൈകിട്ട് നാല് വരെ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതിയും നൽകി. സഞ്ചാരികളുടെ സുരക്ഷയിൽ പ്രത്യേക ശ്രദ്ധയുണ്ടാകണമെന്ന നിർദേശവും നൽകിയിട്ടാണ് ബാണാസുര സാഗർ ഡാം ഹൈഡൽ ടൂറിസം കേന്ദ്രത്തിന്റെ സമയം നീട്ടി നൽകിയത്.

whatsapp icon
Kerala Prime News അംഗമാവാൻ

Wayanad Tourist Place Updates

നാളുകളായി അടച്ചിട്ടിരുന്ന മാനന്തവാടി പഴശ്ശി പാർക്ക്, എടയ്ക്കൽ ഗുഹ, പഞ്ചാരക്കൊല്ലി പ്രിയദർശിനി എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾ കഴിഞ്ഞദിവസമാണ് സഞ്ചാരികൾക്കായി തുറന്ന് നൽകിയത്. ജൂലൈ 21നാണ് ജില്ലയിലെ മുഴുവൻ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചിരുന്നത്. ദുരന്ത നിവാരണ സമിതിയുടെ അംഗീകാരം ലഭിച്ചപ്പോൾ ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള നിരവധി കേന്ദ്രങ്ങൾ ഓഗസ്റ്റ് 15ന് തുറന്നിരുന്നു. പൂക്കോട് തടാകം, കറലാട് തടാകം, പുൽപള്ളി മാവിലാംതോടിലെ പഴശ്ശിരാജാ സ്മാരകം, ബത്തേരി ടൗൺ സ്ക്വയർ, അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം എന്നിവയാണ് പ്രവർത്തനം ആരംഭിച്ചത്.

കുറുവ ദ്വീപും ചീങ്ങേരി മലയുമാണ് ഇനി തുറക്കാനുള്ള പ്രധാന കേന്ദ്രങ്ങൾ. സമ്പന്നമായ സസ്യ ജന്തുജാലങ്ങളാൽ തിങ്ങിപ്പാർക്കുന്ന ഒരു സംരക്ഷിത നദി ഡെൽറ്റയാണ് കുറുവ ദ്വീപ്. ഇത് കബനി നദിയുടെ നടുവിലുള്ള ഒരു കൂട്ടം ദ്വീപുകളാൽ രൂപപ്പെട്ടതാണ്. കുറുവ ദ്വീപിന്റെ മുഖ്യഭാഗത്തേക്കു പ്രവേശിക്കുവാൻ കനത്ത മഴ പെയ്ത് വെള്ളപ്പൊക്കമുള്ള സാഹചര്യങ്ങളിൽ വഞ്ചിയോ, മറ്റു സൗകര്യങ്ങളോ ആവശ്യമുണ്ട്. സുൽത്താൻ ബത്തേരിയിൽ നിന്ന് കടുവാക്കുഴിയിലേക്കുള്ള വഴിയിലാണ് ചീങ്ങേരി മല സ്ഥിതിചെയ്യുന്നത്.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *