4 ചേരുവകൾ കൊണ്ട് അടിപൊളി ദീപാവലി സ്വീറ്റ്

ആവശ്യമായ സാധനങ്ങൾ

നെയ്യ് - 4 ടേബിൾസ്പൂൺ പാൽപ്പൊടി 2 കപ്പ് പൊടിച്ച പഞ്ചസാര - അരക്കപ്പ് പാൽ - അരക്കപ്പ്

ആദ്യം ഒരു ചുവട് കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് ചൂടാക്കുക. ചെറുതീയിൽ വച്ച് വേണം ഇത് ഉണ്ടാക്കാൻ. 

പാത്രം ചൂടായ ശേഷം അതിലേയ്ക്ക് നേരത്തെ എടുത്തുവച്ച നെയ്യ് ചേർക്കുക. 

നെയ് ചൂടായാൽ അതിലേയ്ക്ക് പാൽപ്പൊടി, പൊടിച്ച പഞ്ചസാര, പാൽ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 

ഈ മിശ്രിതം പാത്രത്തിൽ പറ്റിപ്പിടിക്കാതെ തീ കുറച്ചു വെച്ച് തുടരെ ഇളക്കണം.

പാൽ നന്നായി വറ്റി ഈ മിശ്രിതം പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവം എത്തുമ്പോൽ തീ ഓഫാക്കാം. 

പിന്നീട് ചെറു ചൂടിൽ ഇത് ഉരുട്ടി എടുക്കാം ഒരു പേഡ മോൾഡ് ഉപയോഗിച്ച് നന്നായി ഷേപ്പ് ചെയ്ത ശേഷം ചോപ്പ് ചെയ്ത അണ്ടിപ്പരിപ്പ് പിസ്ത എന്നിവ ഉപയോഗിച്ച് അലങ്കരിക്കാം.