West Nile Fever Death Case Reported

വെസ്റ്റ് നൈൽ പനി; കോഴിക്കോട് സ്വദേശിയായ ഒരാൾ മരിച്ചു

West Nile Fever Death Case Reported: കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരിച്ചു. ഇന്നലെയാണ് മരണം സംഭവിച്ചത്. 52 വയസ്സുള്ള ഇദ്ദേഹം കുറച്ച് കാലമായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലച്ചോറിനെബാധിക്കുന്ന ഒരു വൈറൽ രോഗമാണ് വെസ്റ്റ്നൈൽ. ക്യൂലക്‌സ് കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. തലവേദന, അപസ്മാരം, കൈകാലുകൾക്ക് തളര്‍ച്ച, ബോധക്ഷയം എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. മുകളിൽ പറഞ്ഞ തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത് 10 മുതൽ 20 ശതമാനം ആളുകൾക്കാണ്. […]

West Nile Fever Death Case Reported: കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരിച്ചു. ഇന്നലെയാണ് മരണം സംഭവിച്ചത്. 52 വയസ്സുള്ള ഇദ്ദേഹം കുറച്ച് കാലമായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തലച്ചോറിനെബാധിക്കുന്ന ഒരു വൈറൽ രോഗമാണ് വെസ്റ്റ്നൈൽ. ക്യൂലക്‌സ് കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. തലവേദന, അപസ്മാരം, കൈകാലുകൾക്ക് തളര്‍ച്ച, ബോധക്ഷയം എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. മുകളിൽ പറഞ്ഞ തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത് 10 മുതൽ 20 ശതമാനം ആളുകൾക്കാണ്.

whatsapp icon
Kerala Prime News അംഗമാവാൻ

West Nile Fever Death Case Reported

അപൂർവ സമയങ്ങളിൽ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയവയും കാണുന്നു. വൈറസ് ബാധയേറ്റാൽ 4 മുതൽ 15 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങും. പക്ഷിയുടെ ശരീരത്തിലാണ് വൈറസ് ഉണ്ടാകുക. കൊതുകുകൾ പക്ഷികളുടെ ദേഹത്ത് കടിക്കുകയും വൈറസിനെ സ്വീകരിക്കുകയും ചെയ്യുന്നു.

ആ കൊതുക് മനുഷ്യരെ കടിക്കുന്നതോടെ മനുഷ്യർ രോഗികളാകും. കട്ടിയുള്ള കഴുത്ത്,പേശികളുടെ ബലഹീനത,കഠിനമായ തലവേദന,കടുത്ത പനി തുടങ്ങിയ സാഹചര്യങ്ങളിൽ ഉടൻ വൈദ്യ സഹായം തേടണം. കൊതുക് കടി ഒഴിവാക്കുക എന്നതാണ് അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിനുള്ള മാർഗം

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *