West Nile Fever Death Case Reported: കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരിച്ചു. ഇന്നലെയാണ് മരണം സംഭവിച്ചത്. 52 വയസ്സുള്ള ഇദ്ദേഹം കുറച്ച് കാലമായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തലച്ചോറിനെബാധിക്കുന്ന ഒരു വൈറൽ രോഗമാണ് വെസ്റ്റ്നൈൽ. ക്യൂലക്‌സ് കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. തലവേദന, അപസ്മാരം, കൈകാലുകൾക്ക് തളര്‍ച്ച, ബോധക്ഷയം എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. മുകളിൽ പറഞ്ഞ തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത് 10 മുതൽ 20 ശതമാനം ആളുകൾക്കാണ്.
അപൂർവ സമയങ്ങളിൽ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയവയും കാണുന്നു. വൈറസ് ബാധയേറ്റാൽ 4 മുതൽ 15 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങും. പക്ഷിയുടെ ശരീരത്തിലാണ് വൈറസ് ഉണ്ടാകുക. കൊതുകുകൾ പക്ഷികളുടെ ദേഹത്ത് കടിക്കുകയും വൈറസിനെ സ്വീകരിക്കുകയും ചെയ്യുന്നു.
ആ കൊതുക് മനുഷ്യരെ കടിക്കുന്നതോടെ മനുഷ്യർ രോഗികളാകും. കട്ടിയുള്ള കഴുത്ത്,പേശികളുടെ ബലഹീനത,കഠിനമായ തലവേദന,കടുത്ത പനി തുടങ്ങിയ സാഹചര്യങ്ങളിൽ ഉടൻ വൈദ്യ സഹായം തേടണം. കൊതുക് കടി ഒഴിവാക്കുക എന്നതാണ് അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിനുള്ള മാർഗം
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.