Site icon

ദേ എത്തി വാട്സ് ആപ്പിന്റെ പുതിയ ഫീച്ചർ, കൂടുതൽ അറിയാം

fea 28 min 2

മെറ്റയുടെ ഉടമസ്ഥതയിലുള്ള, പേർസണൽ ചാറ്റിങ്ങിനായി ലോക വ്യാപകമായി ഉപയോഗിക്കുന്ന ചാറ്റിങ് ആപ്പ് ആയ വാട്ട്സ്ആപ്പിൽ ഇനി പുതു പുത്തൻ ഫീച്ചർ ലഭ്യമാക്കാം.ലോ ലൈറ്റ് മോഡ് ഫീചർ ഉപയോഗിച്ച് കുറഞ്ഞ വെളിച്ചത്തിൽ വീഡിയോ കോളുകളിൽ പങ്കെടുക്കാൻ ഉപയോക്താക്കളെ സഹായിക്കും. വീഡിയോ കോളുകളിൽ ഫിൽട്ടറുകളും ബാക്ക്ഗ്രൗണ്ടും ചേർക്കാനുള്ള കഴിവും ചേർത്ത വാട്ട്സ്‌ആപ്പിന്റെ പുതിയ അപ്ഡേഷൻ ഉപയോക്താക്കൾക്ക് വലിയ സൗകര്യപ്രദമാണ് നൽകുന്നത്.

വാട്ട്സ്ആപ്പിൽ വീഡിയോ കോളുകൾ വളരെ ജനപ്രിയമാണ്. എന്നാൽ മിക്ക ഫോണുകളിലും ഫ്രണ്ട് ക്യാമറയാണ്. രണ്ട് പേർ വീഡിയോ കോളിലൂടെ പരസ്പരം സംസാരിക്കുമ്പോൾ ഈ പോരായ്മ കാണാം. ഇതിന് പരിഹാരമായി പുതിയ ഫീച്ചറിൽ കുറഞ്ഞ വെളിച്ചമുള്ള സ്ഥലങ്ങളിൽ നിന്നും പോലും വീഡിയോ കോളുകൾ ചെയ്യാൻ ഉപയോക്താക്കൾക്ക് സഹായിക്കുന്ന ലോ ലൈറ്റ് മോഡ് അവതരിപ്പിക്കുന്നതോടെ മറുവശത്തുള്ളയാളുടെ വ്യക്തമായ മുഖം ലഭിക്കാനും ഫലപ്രദമായി ആശയവിനിമയം നടത്താനും കഴിയുമെന്നാണ് വാട്‌സ്ആപ്പ് അവകാശപ്പെടുന്നത്.

whatsapp new feature launched

പുതിയ വാട്സ്ആപ്പ് അപ്ഡേറ്റ് ലഭിച്ചവർക്ക് മാത്രമാണ് പുതിയ ഫീച്ചർ നൽകിയിരിക്കുന്നത്. വാട്‌സ് ആപ്പിൽ വെളിച്ചമുള്ള സമയത്ത് ഈ ഫീച്ചർ ടേൺ ഓഫ് ചെയ്ത്‌ വെയ്ക്കാനുള്ള സൗകര്യവും ഇതിൽ ഒരുക്കിയിട്ടുണ്ട്. ലോ ലൈറ്റ് മോഡ് വാട്ട്സ്‌ആപ്പ് ഉപയോഗിക്കുന്നതിന്, വീഡിയോ കോളിൽ ഒരാൾ ബൾബ് ലോഗോയിൽ ടാപ്പ് ചെയ്യേണ്ടതുണ്ട്. പുതിയ ഫീച്ചർ ആപ്ലിക്കേഷന്റെ iOS, Android പതിപ്പുകളിൽ ലഭ്യമാണ്, എന്നാൽ വെബ് ആപ്പിലേക്ക് ഇതുവരെ എത്തിയിട്ടില്ല.

Read also: പുതിയ സംവിധാനം വിജയകരം; എയർടെലിന്റെ എഐ ടൂൾ തടഞ്ഞത് 12.2 കോടി സ്പാം കോളുകൾ .

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version