White Marks On Nail: നമ്മുടെ ആരോഗ്യത്തിന്റെ ഒരു ഭാഗമാണ് നഖവും.മിക്ക ആളുകളിലും കണ്ടുവരുന്ന ഒന്നാണ് നഖങ്ങളിലെ ആരോഗ്യ പ്രശ്നങ്ങൾ.പലപ്പോഴും ചെറിയ പ്രശ്നമാണെന്ന് കരുതി ഇത് ആരും ശ്രദ്ധിക്കാറില്ല. നഖത്തിനെ ബാധിക്കുന്ന രോഗങ്ങളെ വ്യക്തമായി മനസ്സിലാക്കി അതിനെ സംരക്ഷിക്കേണ്ട ഒന്നാണ്. കൈയിലെ വിരലുകളിലെ നഖങ്ങളാണ് കാലിലെ നഖത്തെ അപേക്ഷിച്ച് കൂടുതൽ വളരുന്നത്. കൈയിലെ നഖങ്ങൾ ഒരു മാസത്തിൽ 3 mm വരെ നീളം വയ്ക്കാറുണ്ട്.
കാലിലെ നഖങ്ങളാവട്ടെ ഒരു മാസത്തിൽ 1 mm ആണ് വളരാറുള്ളത്. പ്രായം കൂടുന്നതിനനുസരിച്ച് നഖത്തിന്റെ വളർച്ചയിൽ കുറവ് വരുന്നു. നഖത്തിന്റെ ആരോഗ്യപ്രശ്നങ്ങളിൽ കൂടുതലായും കണ്ടുവരുന്ന ഒന്നാണ് നഖത്തിന്‍റെ നിറ വ്യത്യാസം. നഖം മഞ്ഞ നിറമായി മാറുന്നതാണ് കൂടുതലായും കണ്ടുവരുന്നത്. ഇത് നഖത്തിന്റെ ഒരു ചെറിയ ഭാഗങ്ങളിൽ കണ്ടുവരുകയും പിന്നീട് അത് എല്ലാ ഭാഗത്തേക്കും വ്യാപിക്കുകയും അത് ഒരു ചളി നിറഞ്ഞ പോലെയുള്ള നിറത്തിലേക്ക് മാറുകയും ചെയ്യുന്നു.ഇത് നഖം പൊടിഞ്ഞ് പോകാൻ കാരണമാകുന്നു. ഫംഗസ് മൂലമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
White Marks On Nail
തൈറോയിഡ് പ്രമേഹം തുടങ്ങിയവരിൽ ഇത് സാധാരണയായി കണ്ടു വരാറുണ്ട്. കൃത്യമായ രീതിയിൽ ഭക്ഷണം കഴിക്കാത്തവരിലാണ് ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നഖത്തെ നേരിടുന്ന മറ്റൊരു പ്രശ്നമാണ് വെളുപ്പും കറുപ്പും നിറത്തിലുള്ള വരകൾ. ഇത് നൈൽ പോളിഷ് നൈൽ പോളിഷ് റിമൂവർ ആർട്ടിഫിഷ്യൽ എന്നിവ ഉപയോഗിക്കുന്നവരിലാണ് സാധാരണയായി കണ്ടു വരാറുള്ളത്. നഖത്തിൽ ചെറിയ കുത്തുകളും കണ്ടു വരാറുണ്ട്. ഇത് നൈൽ സോറിയാസ് പോലുള്ള രോഗങ്ങൾ ആണ്. എന്നാൽ നൈൽ സോറിയാസ് ഒരു പകർച്ചവ്യാധി അല്ല. നഖത്തിന് ഒരുപാട് ചൂടും തണുപ്പും കയ്യിക്കും നഖത്തിനും നൽകുന്ന അമിത പ്രഷറും നഖത്തിന് വിവിധതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു.
ഇത് ചെറിയ തരത്തിൽ ഒരു നീല നിറവും ചുവപ്പും കറുപ്പും നിറഞ്ഞ നിറവും നഖത്തിന് നൽകുന്നു. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നഖത്തിനുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്. പോഷക ആഹാരങ്ങൾ അടങ്ങിയ ഭക്ഷണം കൂടുതലായും കഴിക്കാൻ ശ്രദ്ധിക്കുക. ബ്രോക്കോളി കാബേജ് കോളിഫ്ലവർ തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കുക. നട്സ് ദിവസവും കഴിക്കുക. ചെറിയ മുള്ളുകൾ ഉള്ള മത്സ്യം കഴിക്കുക. മത്സ്യത്തിന്റെ മുള്ളുകൾ ചവച്ചരച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. ധാരാളം ഇലക്കറികൾ കഴിക്കാവുന്നതാണ്. ആവശ്യമെങ്കിൽ നഖത്തിന് വിദഗ്ധരുടെ ചികിത്സ നേടാവുന്നതുമാണ്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.