Site icon

സംസ്ഥാനത്തെ മൈക്രോസോഫ്റ്റ് വിന്റോ തകരാർ നേരിട്ടത്തോടെ ഇൻഡിഗോ വിമാനങ്ങളടക്കം 11 എണ്ണം റദാക്കി!!

fetaured 4 min

Windows error: സംസ്ഥാനത്ത് മൈക്രോസോഫ്റ്റ് വിന്റോ പ്രശ്നം നേരിട്ടത്തിനെ തുടർന്ന് പതിനൊന്ന് വിമാനങ്ങൾ റദാക്കി. മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ പൂർണതോതിൽ പരിഹരിക്കാനാകാത്തതിനെത്തുടർന്നാണ് വിമാനങ്ങൾ റദാക്കിയത്. നെടുമ്പാശ്ശേരിയിൽ നിന്നുള്ള ഒൻപത് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങളും ഉൾപ്പെടുന്ന ഇൻഡിഗോ വിമാനങ്ങളാണ് തകരാറിനെ തുടർന്ന് റദാക്കിയത്.

ഒപ്പം തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കും ഹൈദരാബാദിലേക്കുമുള്ള വിമാനങ്ങളായമുംബൈ, ബെംഗളൂരു വഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും രാവിലെ 11.20 നുള്ള മുംബൈ വിമാനങ്ങളും റദാക്കിയിട്ടുണ്ട്. ക്രൗഡ്സ്ട്രൈക്കിന്റെ ഒരു സുരക്ഷാ അപ്ഡേറ്റിലെ പിഴവ് മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങളെ വെള്ളിയാഴ്ച മുതൽ സാങ്കേതിക പ്രശ്നത്തിലേക്ക് തള്ളിവിട്ടിരുന്നു.

Windows error

ക്രൗഡ്സ്ട്രൈക്കിന്റെ സേവനങ്ങൾ ഉപയോഗിക്കുന്ന ലോകത്തിലെ മുൻനിര കമ്പനികളും വിമാനത്താവളങ്ങളുമെല്ലാം ഇതോടെ പ്രതിസന്ധിയിലായി.മാത്രമല്ല ചെക്ക് ഇൻ ചെയ്യാനും ബാഗേജ് ക്ലിയറൻസ് നടത്താൻ പോലും ബുദ്ധിമുട്ടമുട്ട് നേരിട്ടു.

Read also: നിങ്ങളുടെ ഗൂ​ഗിൾ അക്കൗണ്ട് സേഫ് ആണോ? ഇല്ലെങ്കിൽ സൂക്ഷിച്ചോളൂ പണികിട്ടും; അക്കൗണ്ട് ഹാക്ക് ചെയ്യാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കു!!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version