xiaomi fold new series in market: നെക്സ്റ്റ് ജെനറേഷൻ സ്മാർട് ഫോണുകളുടെ പട്ടികയിലേക്കിതാ ഷാവോമിയുടെ പുതിയ വേർഷൻ. ഷാവോമി മിക്സ് ഫോൾഡ് 4 സ്മാർട്ഫോൺ ആണ് ഈ മാസം ലോഞ്ച് ചെയ്യുന്നത്. 2023 ഓഗസ്റ്റിൽ ചൈനയിൽ അവതരിപ്പിച്ച മിക്സ് ഫോൾഡ് 3 യുടെ പിൻഗാമിയാണിത്. സാംസങ് ഗാലക്സി സെഡ് ഫോൾഡ് 6 ന് പ്രധാന എതിരാളി ആയേക്കുമെന്ന് പ്രവചിക്കുന്ന ഷാവോമി മിക്സ് ഫോൾഡ് 4. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 ജെൻ 3 പ്രൊസസർ ചിപ്പ് ശക്തിപകരുന്ന ഫോണിൽ ലെയ്ക സമ്മിലക്സ് പിന്തുണയുള്ള 50 എംപി പ്രധാന ക്യാമറയായിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഐപിഎക്സ് 8 റേറ്റിങ്ങുള്ള ഫോൺ ആയിരിക്കും ഇതെന്നാണ് കരുതുന്നത്. 5000 എംഎഎച്ച് ബാറ്ററിയിൽ വയർലെസ് ചാർജിങ് സൗകര്യവും ഉണ്ടായേക്കും.
ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ലെങ്കിലും ഷാവോമി മിക്സ് ഫ്ളിപ്പിലും സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ്സെറ്റ് തന്നെ ആയിരിക്കുമെന്നാണ് കരുതുന്നത്. 1.5 കെ റസലൂഷനുള്ള ഡിസ്പ്ലേയും, 4900 എംഎഎച്ച് ബാറ്ററിയിൽ 67 വാട്ട് അതിവേഗ ചാർജിങ് സൗകര്യമുണ്ടാകുമെന്നും പ്രവചിക്കപ്പെടുന്നു. ക്ലാംഷെൽ മാതൃകയിലുള്ള ഫോണിൽ ഡ്യുവൽ റിയർ ക്യാമറ ആയിരിക്കും. 50 എംപി പ്രൈമറി സെൻസറും 60 എംപി സെക്കന്ററി സെൻസറും ഈ ഫോണിൽ ഉണ്ടാകും. 32 എംപി സെൽഫി ക്യാമറയായിരികും ഇതിനെന്നും സൂചനയുണ്ട്.
ഷാവോമിയുടെ ആദ്യ ക്ലാംഷെൽ ശൈലിയിലുള്ള ഫ്ളിപ്പും മിക്സ് ഫോൾഡ് 4 നൊപ്പം ഈ മാസം അവസാനത്തോടെ അവതരിപ്പിക്കുമെന്നാണ് കമ്പനിയുടെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ പ്രഖ്യാപനം.രണ്ട് ഫോൾഡബിൾ ഫോണുകളും ഈ മാസം അവസാനത്തോടെ വരുമെന്നാണ് ഷാവോമി സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ വെയ്ബോയിൽ അറിയിച്ചത്. ഷാവോമി സ്ഥാപകനും സിഇഒയുമായ ലേ ജുൻ എക്സിലും പങ്കുവെച്ചിട്ടുള്ള ഫോണിന്റെ പോസ്റ്റർ നിരവധി പേര് കണ്ടിട്ടുണ്ട്.
xiaomi fold new series in market
ആഗോള വിപണിയിലും ഇവ അവതരിപ്പിച്ചേക്കുമെന്നതിന്റെ സൂചനയാണിത്. ഷാവോമിയുടെ മുമ്പ് പുറത്തിറങ്ങിയ ഫോൾഡബിൾ ഫോണുകൾ ചൈനയ്ക്ക് പുറത്ത് അവതരിപ്പിച്ചിരുന്നില്ല. ബെയ്ജിങിലെ ചാങ്പിങിലുള്ള ‘ നെക്സ്റ്റ് ജെനറേഷൻ’ ഷാവോമി സ്മാർട് ഫാക്ടറിലിയിലാണ് ഈ രണ്ട് ഫോണുകളും നിർമിക്കുക. 81000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ഈ ഫാക്ടറിയിൽ വർഷം 1 കോടി ഫോണുകൾ നിർമിക്കാൻ സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫോണുകളുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും കമ്പനിയോ ഉദ്യോഗസ്ഥരോ വെളിപ്പെടുത്തിയിട്ടില്ല.
Read also: സ്വർണ വിലയിൽ നേരിയ ഇടിവ്! ഗ്രാമിന് 35 രൂപയും പവന് 280 രൂപ കുറഞ്ഞു!!!
Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.
Pingback: ജിയോയും എയർടെല്ലും വിഐയും സൂക്ഷിച്ചോ ; തകർപ്പൻ ഓഫറുമായി ബി.എസ്.എൻ.എൽ!!! bsnl new recharge offers -1 super
Pingback: ചോദ്യം ഏതുമാകട്ടെ ഉത്തരം റെഡി ; ആൻഡ്രോയിഡ് കെല്ലി എത്തുന്നു!! android kelly 1 super