Site icon

നിങ്ങൾക്ക് ദേഷ്യം അധികമാണോ..? നിയന്ത്രിക്കാൻ വഴികൾ തേടുന്നുണ്ടോ..? എങ്കിൽ യോഗ ശീലമാക്കൂ …

Yoga For Controlling Angry

Yoga For Controlling Angry: ഒരു മനുഷ്യൻ പല തരത്തിൽ ഉള്ള വികാരങ്ങൾ ഉണ്ട് അതിൽ ഏറ്റവും അപകടകാരി എന്ന ഒരു വികാരമാണ് ദേഷ്യം എന്നത്. ദേഷ്യം അത് പല തരത്തിൽ പ്രശനങ്ങൾ ഉണ്ടാകും ദേഷ്യം കൊണ്ട് നമ്മൾ പറയുന്ന പല വാക്കുകളും വലിയ രീതിയിൽ ബന്ധങ്ങൾ നഷ്ടപ്പെടുത്തും.

ജീവിത രീതിയിൽ ചില മറ്റങ്ങൾ കൊണ്ട് വരുകയാണെങ്കിൽ ദേഷ്യത്തെ നമ്മുക്ക് വരുതിയിലക്കാൻ സാധിക്കും അതിന് സഹായിക്കുന്ന ഒന്നാണ് യോഗ . ഇതിൽ ഏറ്റവും മികച്ച യോഗാസനമാണ് ശശാങ്കാസന.നട്ടെല്ലിനും പേശികൾക്കും വയറിനുമെല്ലാം നല്ല ഉത്തേജനം നൽകുന്ന വ്യായാമമാണിത്. ഇത് നടുവേദനയെ പ്രതിരോധിക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നു.

Yoga For Controlling Angry

കാലുകളിലെ പേശികൾക്ക് റിലാക്സേഷൻ നൽകി സയാറ്റിക് പെയിൻ അകറ്റുന്നു. പെൽവിക് പേശികളെ ശക്തിപ്പെടുത്താനും ഇത് സഹായിക്കുന്നു. കാലുകളിലെ സമ്മർദം അകറ്റി വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കും. ഈ യോഗാസനം തുടർച്ചയായി ചെയ്യുകയാണെങ്കിൽ ഒരു പരുത്തി വരെ നമുക്ക് ദേഷ്യത്തെ പിടിച്ച് നിർത്താൻ സാധിക്കും.വെയിൻ പ്രശ്നങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കും.ശശാങ്കാസന ചെയ്യുന്ന വിധം ഇങ്ങനെയാണ് ഉപ്പൂറ്റികളിൽ ശരീരത്തെ താങ്ങി ഇരിക്കുക.

ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് ഉപ്പൂറ്റികളിൽ പിടിച്ചിരിക്കുക. ഇനി മുട്ടുവളച്ച് വയർ അമർത്തി മുന്നിലേക്ക് കുനിഞ്ഞ് തല തറയിൽ മുട്ടിക്കുക. തല കാൽമുട്ടുകളുടെ മുൻവശത്ത് തട്ടുന്നവിധത്തിലായിരിക്കണം. ഇനി അതേ അവസ്ഥയിൽ തന്നെ അരക്കെട്ട് പതുക്കെ ഉയർത്തുക. ശരീരം ഒരു ചക്രം പോലെ ആയിരിക്കണം. ഇനി ശ്വാസം അകത്തേക്ക് വലിക്കുക. തുടർന്ന് പുറത്തേക്ക് വിടുക. അഞ്ചു തവണ ശ്വാസം അകത്തേക്ക് എടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുക.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version