zha movie review: പ്രശസ്ത നാടക പ്രവർത്തകനായ ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിർവഹിച്ച പുതിയ ചിത്രമാണ് ‘ഴ’. മണികണ്ഠൻ ആർ ആചാരി, നന്ദു ആനന്ദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമൂല്യമായ സൗഹൃദത്തിന്റെ, ബന്ധങ്ങളുടെ കഥയാണിത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ നെഞ്ചിടിപ്പോടെയാണ് കണ്ട് തീർത്തതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
തമാശയും സസ്‌പെൻസും നിറഞ്ഞ ചിത്രത്തിന് തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. നൈറ നീഹാർ, സന്തോഷ് കീഴാറ്റൂർ, ലക്ഷമിപ്രിയ, രാജേഷ് ശർമ്മ, ഷൈനി സാറ, വിജയൻ കാരന്തൂർ, അജിത വി എം, അനുപമ വി പി തുടങ്ങിയവരും കഥാപാത്രങ്ങളാവുന്നു. രാജേഷ് ബാബു കെ ശൂരനാട് നിർമ്മാണം നിർവഹിച്ച ചിത്രത്തിന്റെ ഡി ഒ പി ഹുസൈൻ അബ്‌ദുൾ ഷുക്കൂറാണ്.
zha movie review
പ്രഹ്ലാദ് പുത്തഞ്ചേരിയാണ് എഡിറ്റ് ചെയ്തത്. സബിത ശങ്കര്‍, വി പ്രമോദ്, സുധി എന്നിവരാണ് കോ പ്രൊഡ്യുസേഴ്സ്. രാജേഷ് ബാബു കെ സംഗീതം നിർവഹിച്ച ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ഷാജി നാരായണനാണ്. വി പി സുബീഷാണ് കലാസംവിധാനം നിർവഹിച്ചത്.
കോഴിക്കോടും പരിസര പ്രദേശങ്ങളിലും ഷൂട്ട് ചെയ്ത ‘ഴ’ യുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച മിക്കവരും കോഴിക്കോട്ടുകാരാണെന്നത് ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.