kerala blasters next match: കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) രണ്ട് മത്സരങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്.ആദ്യ മത്സരത്തിൽ പഞ്ചാബിനോട് ഒന്നിനെതിരെ 2 ഗോളുകൾക്ക് തോൽക്കുകയായിരുന്നു.എന്നാൽ രണ്ടാമത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഇനി അടുത്ത മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് (Kerala Blasters vs North East United) ക്ലബ്ബിന്റെ എതിരാളികൾ.
കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ സൂപ്പർ താരം ക്വാമെ പെപ്രയാണ്. മത്സരത്തിന്റെ അവസാനത്തിൽ ഒരു അൺപ്രഡിക്ടബൾ ഷോട്ടിലൂടെയാണ് പെപ്ര ആ ഗോൾ കണ്ടെത്തിയിട്ടുള്ളത്.പകരക്കാരനായി ഇറങ്ങിക്കൊണ്ടാണ് താരം ഗോൾ നേടിയത്. നിലവിൽ മോശമല്ലാത്ത രൂപത്തിൽ ക്ലബ്ബിന് വേണ്ടി കളിക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. അതിന് ചില കണക്കുകൾ തെളിവുകളുമാണ്.
ഈ കലണ്ടർ വർഷത്തിൽ അഥവാ 2024ൽ കേരള ബ്ലാസ്റ്റേഴ്സിന് (Kerala Blasters) വേണ്ടി ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ നേടിയ താരം പെപ്രയാണ്. 11 ഗോളുകളിലാണ് അദ്ദേഹം കോൺട്രിബ്യൂട്ട് ചെയ്തിട്ടുള്ളത്. 8 മത്സരങ്ങളിൽ നിന്നാണ് 11 ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം വഹിച്ചിട്ടുള്ളത്.8 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളും 4 അസിസ്റ്റുകളുമാണ് അദ്ദേഹം നേടിയിട്ടുള്ളത്.
Kwame Peprah has highest goal contribution in the year 2024 for Kerala Blasters so far
— Abdul Rahman Mashood (@abdulrahmanmash) September 24, 2024
8 Games
7 Goals
4 Assists#KBFC pic.twitter.com/atbRe7gVtZ
കഴിഞ്ഞ ഡ്യൂറന്റ് കപ്പിൽ (Durand Cup) ഗംഭീര പ്രകടനം പുറത്തെടുത്ത താരമാണ് പെപ്ര.4 ഗോളുകൾ ടൂർണമെന്റിൽ അദ്ദേഹം നേടിയിട്ടുണ്ട്.അതിന് പുറമേ അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഈ വർഷത്തിന്റെ തുടക്കത്തിലും അദ്ദേഹം ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. അങ്ങനെയാണ് അദ്ദേഹം ആകെ 11 ഗോൾ പങ്കാളിത്തങ്ങളിലേക്ക് എത്തിച്ചിട്ടുള്ളത്. മറ്റൊരു കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) താരത്തിനും ഈ കണക്കുകളിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് വാസ്തവം. പെപ്ര ഒരിക്കലും ഒരു മോശം താരമല്ല എന്ന് തെളിയിക്കുന്നതാണ് ഇത്. നന്നായി വർക്ക് റേറ്റ് ഉള്ള താരമാണ് പെപ്ര.
kerala blasters next match
പക്ഷേ ഈ സീസണിൽ അദ്ദേഹത്തിന് എത്രത്തോളം അവസരങ്ങൾ ലഭിക്കും എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. കാരണം സ്ട്രൈക്കർ പൊസിഷനിലേക്ക് ഇപ്പോൾ ജീസസ് ജിമിനസിനെ കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) കൊണ്ടുവന്നിട്ടുണ്ട്. ഏതായാലും ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം (kerala blasters next match ) വരുന്ന ഞായറാഴ്ചയാണ് കളിക്കുക. എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ്. നോർത്ത് ഈസ്റ്റിന്റെ (North East) മൈതാനത്ത് വെച്ചുകൊണ്ട് വൈകിട്ട് 7:30നാണ് ഈയൊരു മത്സരം നടക്കുക.ഈ വിജയതുടർച്ച ബ്ലാസ്റ്റേഴ്സ് നേടും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Read also: ആദ്യ വിജയത്തിൽ സാമ്യതകൾ,സ്റ്റാറേ നടന്ന് നീങ്ങുന്നത് ഇവാൻ വുക്മനോവിച്ചിന്റെ വഴിയിൽ
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.