kerala blasters next match

പെപ്രയെ വിമർശിക്കുന്നവർ ഇത് കാണാതെ പോകരുത്, ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻസ് ഉള്ളവരിൽ ഒന്നാമൻ

kerala blasters next match: കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) രണ്ട് മത്സരങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്.ആദ്യ മത്സരത്തിൽ പഞ്ചാബിനോട് ഒന്നിനെതിരെ 2 ഗോളുകൾക്ക് തോൽക്കുകയായിരുന്നു.എന്നാൽ രണ്ടാമത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഇനി അടുത്ത മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് (Kerala Blasters vs North East United) ക്ലബ്ബിന്റെ എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ സൂപ്പർ താരം ക്വാമെ പെപ്രയാണ്. മത്സരത്തിന്റെ അവസാനത്തിൽ […]

kerala blasters next match: കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) രണ്ട് മത്സരങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്.ആദ്യ മത്സരത്തിൽ പഞ്ചാബിനോട് ഒന്നിനെതിരെ 2 ഗോളുകൾക്ക് തോൽക്കുകയായിരുന്നു.എന്നാൽ രണ്ടാമത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഇനി അടുത്ത മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് (Kerala Blasters vs North East United) ക്ലബ്ബിന്റെ എതിരാളികൾ.

ins min 1 1

കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ സൂപ്പർ താരം ക്വാമെ പെപ്രയാണ്. മത്സരത്തിന്റെ അവസാനത്തിൽ ഒരു അൺപ്രഡിക്ടബൾ ഷോട്ടിലൂടെയാണ് പെപ്ര ആ ഗോൾ കണ്ടെത്തിയിട്ടുള്ളത്.പകരക്കാരനായി ഇറങ്ങിക്കൊണ്ടാണ് താരം ഗോൾ നേടിയത്. നിലവിൽ മോശമല്ലാത്ത രൂപത്തിൽ ക്ലബ്ബിന് വേണ്ടി കളിക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. അതിന് ചില കണക്കുകൾ തെളിവുകളുമാണ്.

whatsapp icon
Kerala Prime News അംഗമാവാൻ

ഈ കലണ്ടർ വർഷത്തിൽ അഥവാ 2024ൽ കേരള ബ്ലാസ്റ്റേഴ്സിന് (Kerala Blasters) വേണ്ടി ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ നേടിയ താരം പെപ്രയാണ്. 11 ഗോളുകളിലാണ് അദ്ദേഹം കോൺട്രിബ്യൂട്ട് ചെയ്തിട്ടുള്ളത്. 8 മത്സരങ്ങളിൽ നിന്നാണ് 11 ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം വഹിച്ചിട്ടുള്ളത്.8 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളും 4 അസിസ്റ്റുകളുമാണ് അദ്ദേഹം നേടിയിട്ടുള്ളത്.

കഴിഞ്ഞ ഡ്യൂറന്റ് കപ്പിൽ (Durand Cup) ഗംഭീര പ്രകടനം പുറത്തെടുത്ത താരമാണ് പെപ്ര.4 ഗോളുകൾ ടൂർണമെന്റിൽ അദ്ദേഹം നേടിയിട്ടുണ്ട്.അതിന് പുറമേ അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഈ വർഷത്തിന്റെ തുടക്കത്തിലും അദ്ദേഹം ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. അങ്ങനെയാണ് അദ്ദേഹം ആകെ 11 ഗോൾ പങ്കാളിത്തങ്ങളിലേക്ക് എത്തിച്ചിട്ടുള്ളത്. മറ്റൊരു കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) താരത്തിനും ഈ കണക്കുകളിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് വാസ്തവം. പെപ്ര ഒരിക്കലും ഒരു മോശം താരമല്ല എന്ന് തെളിയിക്കുന്നതാണ് ഇത്. നന്നായി വർക്ക് റേറ്റ് ഉള്ള താരമാണ് പെപ്ര.

kerala blasters next match

പക്ഷേ ഈ സീസണിൽ അദ്ദേഹത്തിന് എത്രത്തോളം അവസരങ്ങൾ ലഭിക്കും എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. കാരണം സ്ട്രൈക്കർ പൊസിഷനിലേക്ക് ഇപ്പോൾ ജീസസ് ജിമിനസിനെ കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) കൊണ്ടുവന്നിട്ടുണ്ട്. ഏതായാലും ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം (kerala blasters next match ) വരുന്ന ഞായറാഴ്ചയാണ് കളിക്കുക. എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ്. നോർത്ത് ഈസ്റ്റിന്റെ (North East) മൈതാനത്ത് വെച്ചുകൊണ്ട് വൈകിട്ട് 7:30നാണ് ഈയൊരു മത്സരം നടക്കുക.ഈ വിജയതുടർച്ച ബ്ലാസ്റ്റേഴ്സ് നേടും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Read also: ആദ്യ വിജയത്തിൽ സാമ്യതകൾ,സ്റ്റാറേ നടന്ന് നീങ്ങുന്നത് ഇവാൻ വുക്മനോവിച്ചിന്റെ വഴിയിൽ

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *