Carrot Juice : ധാരാളം ആരോഗ്യ ഗുണങ്ങളുള്ള പോഷക സമൃദ്ധമായ പച്ചക്കറിയാണ് ക്യാരറ്റ്. ക്യാരറ്റ് കഴിക്കുന്നത് ശരീരത്തെ നന്നായി സഹായിക്കുമെന്നതിൽ സംശയമില്ല. ചർമ്മത്തിനും കാഴ്ചക്കും ആരോഗ്യത്തിനും ക്യാരറ്റ് ജ്യൂസ് പതിവായി കഴിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ ശരീരഭാരം കുറയ്ക്കാനും കാൻസർ സാധ്യത കുറയ്ക്കാനും തുടങ്ങി ധാരാളം ഗുണങ്ങൾ ക്യാരറ്റ് നൽകുന്നുണ്ട്. ദാഹവും വിശപ്പും മാറാൻ ചിലവ് കുറഞ്ഞ ഒരു കിടിലൻ ക്യാരറ്റ് ജ്യൂസ് തയ്യാറാക്കാം.
ദാഹത്തിനും വിശപ്പിനും മാറാൻ ആരോഗ്യ പുത്തൻ ജ്യൂസ് ;
Ingredients:
പാൽ – 1 ലിറ്റർ
ചെറുപഴം – 2 എണ്ണം
വേവിച്ച ക്യാരറ്റ് – 1.1/2 ഭാഗം
കസ്റ്റാർഡ് പൗഡർ – 1.1/2 ടേബിൾ സ്പൂൺ
വാനില എസ്സൻസ് – 1/2 ടീസ്പൂൺ
ഗ്രെയ്റ്റഡ് ക്യാരറ്റ് – 1/4 കപ്പ്
ചൗവ്വരി – 1/2 കപ്പ്
കസ്കസ് – 2 ടീസ്പൂൺ
നട്സ് (ബദാം) – 2 ടേബിൾ സ്പൂൺ
പഞ്ചസാര – 1/2 കപ്പ്
ക്യാരറ്റ് ജ്യൂസ് ഒരു സംഭവമാണ്.!!
ആദ്യമായി മീഡിയം വലിപ്പമുള്ള ഒന്നര ക്യാരറ്റ് തൊലിയെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത ശേഷം കുക്കറിലിട്ട് ഒറ്റ വിസിലിൽ വേവിച്ചെടുക്കണം. വേവിച്ചെടുത്ത ക്യാരറ്റ് കഷണങ്ങൾ ഒരു മിക്സിയുടെ ജാറിലേക്ക്കിട്ട് അതിലേക്ക് കാൽ കപ്പ് പാലും രണ്ട് ടേബിൾ സ്പൂൺ കണ്ടൻസ്ഡ് മിൽക്കും അല്ലെങ്കിൽ ഒന്നര ടേബിൾ സ്പൂൺ പഞ്ചസാരയും കൂടെ ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കാം. അടുത്തതായി ഒരു ബൗളിലേക്ക് ഒന്നര ടേബിൾസ്പൂൺ കസ്റ്റാർഡ് പൗഡർ കാൽ കപ്പ് പാലും കൂടെ ചേർത്ത്
ഒട്ടും കട്ടകളില്ലാത്ത രീതിയിൽ നല്ലപോലെ മിക്സ് ചെയ്തെടുക്കാം. അടുത്തതായി ഒരു പാനിലേക്ക് മൂന്നര കപ്പ് പാൽ ചേർത്ത് അടുപ്പിൽ വെച്ച് ഇളക്കി ഒന്ന് ചൂടായി വരുമ്പോൾ ഇതിലേക്ക് അര കപ്പ് പഞ്ചസാരയും കൂടെ നേരത്തെ തയ്യാറാക്കിയ കസ്റ്റാർഡ് പൗഡറിന്റെ മിക്സ് ഒന്ന് ഇളക്കിയ ശേഷം ഒഴിച്ച് കൊടുക്കാം. ശേഷം ഒരു മീഡിയം മുതൽ കുറഞ്ഞ തീയില്‍ ഇട്ട് പത്തോ പതിനഞ്ചോ മിനിറ്റ് ഇളക്കി കുറച്ച് കുറുക്കിയെടുക്കണം. അടുത്തതായി ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ക്യാരറ്റിന്റെ മികച്ച കൂടെ ചേർത്ത് ഒന്നോ രണ്ടോ മിനിറ്റ് ഇളക്കി കൊടുക്കാം.ക്യാരറ്റ് ജ്യൂസ് ഒരു സംഭവം തന്നെ; നല്ല ആരോഗ്യത്തിനായി നിങ്ങളും ഇത് തയ്യാറാക്കി നോക്കൂ.
Carrot Juice : Summary
Carrot juice is a nutritious and refreshing drink packed with health benefits. Made by blending or juicing fresh carrots, it is naturally sweet and rich in beta-carotene, which the body converts into vitamin A—essential for healthy vision, glowing skin, and a strong immune system. Carrot juice also contains vitamins C, K, and B6, along with potassium and antioxidants that help fight inflammation and support heart health.
To make carrot juice, wash and peel 3–4 fresh carrots, chop them into small pieces, and blend with a little water. You can strain the juice for a smoother texture or drink it as is for added fiber. For extra flavor and benefits, add a dash of lemon juice, a small piece of ginger, or an apple.
Regular consumption of carrot juice promotes detoxification, aids digestion, and boosts overall vitality. It’s best consumed fresh in the morning for maximum nutrient absorption and energy.
Read Also:വെറൈറ്റി മെഴുക്കുപുരട്ടി ആയാലോ ? പച്ചക്കായ വെച്ച് ഈയൊരു രീതിയിൽ മെഴുക്കുപുരട്ടി തയ്യാറാക്കി നോക്കൂ.!!കണ്ടു നോക്കാം
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.